സൗദിയില്‍ ഇന്ത്യക്കാരനെ കൊന്ന സംഘത്തിന്റെ തലവെട്ടി
World
സൗദിയില്‍ ഇന്ത്യക്കാരനെ കൊന്ന സംഘത്തിന്റെ തലവെട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th June 2012, 1:26 pm

റിയാദ്: സൗദി അറേബ്യയില്‍ ഇന്ത്യക്കാരനെ കൊന്ന കേസിലെ മൂന്ന് സ്വദേശികളുടെ വധശിക്ഷ നടപ്പാക്കി. ഇന്ത്യക്കാരനായ കോഹിമോ അഹമ്മദിനെയാണ് സംഘം കൊലപ്പെടുത്തിയത്. അഹമ്മദിന്റെ കട കൊള്ളയടിച്ച ശേഷം ഇയാളെ വെടിവെച്ചു കൊല്ലുകയായിരുന്നു.

കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ സൗദി സ്വദേശികളായ ഹുസൈന്‍ ബിന്‍ അഹമ്മദ് ഷെയ്ഖ്, അബ്ദുല്‍ അസീസ് ബിന്‍ ഹസന്‍ അല്‍ മാതൂഖ്, ഹുസൈന്‍ ബിന്‍ ഇബ്രാഹീം അല്‍ മാതൂഖ് എന്നിവരെയാണ് തലവെട്ടിക്കൊന്നത്.

ഇന്നലെത്തന്നെ മറ്റൊരുകേസില്‍ വടക്കന്‍ മേഖലയായ ജവായില്‍ മയക്കുമരുന്ന് കടത്തിനു പിടിയിലായ വില്യം ഹേതൂം എന്ന സിറിയന്‍ വംശജന്റെ വധശിക്ഷയും നടപ്പിലാക്കി.

ഇതോടെ സൗദിയില്‍ ഈ വര്‍ഷം വധശിക്ഷയ്ക്ക് ഇരയായവരുടെ എണ്ണം 45 ആയി. കഴിഞ്ഞ വര്‍ഷം 76 പേരെ സൗദി ഭരണകൂടം ഇസ്‌ലാമിക് ശരീഅത് നിയമപ്രകാരം വധിച്ചിരുന്നു.