റിയാദ്: സൗദിയില്‍ പുതിയ ശിക്ഷാ രീതികള്‍ കൊണ്ട് വരാന്‍ നീതി ന്യായ മന്ത്രാലയം തയ്യാറെടുക്കുന്നതായി അല്‍ ഹയാത് ദിനപത്രം. വീട്ടു തടങ്കല്‍, സാമൂഹിക സേവനം, സോപാധികമായ മോചനം എന്നിങ്ങനെയുള്ള വിധികള്‍ നടപ്പിലാക്കാനാണ് മന്ത്രാലയം ഉദ്ദേശിക്കുന്നതെന്ന് അല്‍ ഹയാത് റിപ്പോര്‍ട്ട് ചെയ്യുന്നത്.
നേരത്തെ സമാനമായ രീതിയില്‍ ശിക്ഷകള്‍ സൗദിയില്‍ നടപ്പിലാക്കിയതായി താബുക് പീനല്‍ കോര്‍ട്ട് ജഡ്ജി യാസര്‍ അല്‍ ബല്‍വിയെ ഉദ്ധരിച്ച് കൊണ്ട് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. കുറ്റവാളികള്‍ക്ക് വിവിധയിടങ്ങളില്‍ നിര്‍ബന്ധിത സേവനമടക്കമുള്ള ശിക്ഷയാണ് ഇവിടെ നടപ്പിലാക്കിയിട്ടുള്ളത്.
കുറ്റങ്ങള്‍ക്ക് അനുസരിച്ചുള്ള ശിക്ഷാ നടപടികളാണ് നടപ്പിലാക്കുക. ഇത് കൂടാതെ പ്രതിദിനം 1000 സൗദി റിയാല്‍ അടയ്ക്കാമെന്ന വ്യവസ്ഥയില്‍ കുറ്റവാളികള്‍ക്ക് മോചനം ഉറപ്പാക്കുന്ന പദ്ധതിയും സര്‍ക്കാരിന് മുന്നിലുണ്ട്. ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുന്നതിലൂടെ കുറ്റവാളികളെ നേര്‍ വഴിക്ക് തെളിക്കാമെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
മയക്കുമരുന്ന് കടത്ത് കേസുകള്‍ ഉള്‍പ്പടെയുള്ളവയില്‍ കണ്ണികളെ ചൂണ്ടിക്കാണിക്കുന്നവരെ മാപ്പ് സാക്ഷികളാക്കി വിട്ടയക്കുന്ന നടപടികളെല്ലാം സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
ഇത് കൂടാതെ പല കേസുകളിലും ശിക്ഷിക്കപ്പെടുന്ന പ്രതികളുടെ കുടുംബ സാഹചര്യവും സര്‍ക്കാരിനെ ഇത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. ചില്ലറ കേസുകളിലടക്കം ജയില്‍ വാസം അനുഭവിക്കേണ്ടി വരുന്ന പ്രതികളുടെ കുടുംബങ്ങള്‍ കഷ്ടപ്പെടുന്ന സ്ഥിതി വിശേഷവും നിലവിലുണ്ട്.
കൂടുതല്‍ വായനക്ക്
സൗദി വേഷത്തിലെത്തിയാള്‍ക്ക് പ്രവേശനം നിഷേധിച്ചതിനെത്തുടര്‍ന്ന് റസ്റ്ററന്റ് പൂട്ടി (23-05-2015)
പുതിയ എട്ട് ആരാച്ചാര്‍മാര്‍ക്കുള്ള പരസ്യവുമായി സൗദി (19-05-2015)
കൈവെട്ട് കേസ് വിധിയിലെ എസ്.ഡി.പി.ഐ നിലപാടിനെ വിമര്‍ശിച്ചുകൊണ്ടുള്ള പോസ്റ്റ് ഫേസ്ബുക്ക് ഇന്ത്യയില്‍ നിരോധിച്ചെന്ന് (25-05-2015)
ആശുപത്രി തലവന്‍ വ്യാജനെന്ന് ആരോപിച്ചതിന് ഭിന്നശേഷിയുള്ളയാള്‍ക്ക് തടവും 100 ചാട്ടയടിയും (15-05-2015)
ഭാര്യയുടെയും മകളുടെയും റിഎന്‍ട്രി വിസ കാലാവധി കഴിഞ്ഞു. ഇനി മടങ്ങി വരാന്‍ കഴിയുമോ? (12-05-2015)