റിയാദ്: ഇനിമുതല്‍ സൗദി അറേബ്യയില്‍ ഷോര്‍ട്‌സ് ധരിച്ചും പുറത്തിറങ്ങാം. ഷോര്‍ട്‌സ് ധരിക്കുന്നത് പൊതുമര്യാദ നിയമലംഘനമല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിലും മറ്റും വിഷയം ചര്‍ച്ചയായതിനെത്തുടര്‍ന്നാണ് അധികൃതരുടെ അറിയിപ്പുണ്ടായത്.
പൊതുമര്യാദ സംരക്ഷണ നിയമാവലിയിലെ ഏഴ്,ഒമ്പത് ഖണ്ഡികകളില്‍ പറഞ്ഞിരിക്കുന്നത് പൊതുമര്യാദക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ അതേ നിയമാവലിയില്‍ പറയുന്ന പ്രകാരം തന്നെ ശിക്ഷിക്കുമെന്നാണ്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
നിയമാവലിയില്‍ സൂചിപ്പിക്കാത്ത വിഷയത്തില്‍ ശിക്ഷാനടപടി സ്വീകരിക്കുന്നതും പിഴ ചുമത്തുന്നതും അംഗീകരിക്കാനാവില്ല. പൊതുമര്യാദ സംരക്ഷണ നിയമപ്രകാരം പിഴ ചുമത്തപ്പെട്ട വ്യക്തിക്ക് ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്ന അഡ്മിനിസ്‌ട്രേഷന്‍ കോടതിയില്‍ പരാതി പറയാനുള്ള അവകാശമുണ്ടെന്നും നിയമാവലിയില്‍ പറയുന്നു.