| Wednesday, 26th July 2023, 11:58 pm

സൗദിയില്‍ യുദ്ധവിമാനം തകര്‍ന്ന് വീണ് രണ്ട് സൈനികര്‍ മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: സൗദിയില്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്ന് വീണ് രണ്ട് സൈനികര്‍ മരിച്ചു. ഖമീസ് മുഷൈത്തില്‍ ബുധനാഴ്ച ഉച്ചയ്ക്കാണ് യുദ്ധവിമാനം തകര്‍ന്ന് വീണതെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

കിംഗ് ഖാലിദ് എയര്‍ബേസില്‍ ഇന്ന് ഉച്ചക്ക് 2.28നാണ് സംഭവം. പരിശീലന പറക്കലിനിടയിലായിരുന്നു എഫ്15എസ്.എ യുദ്ധ വിമാനം അപകടത്തില്‍പെട്ടത്. വിമാനത്തിലെ രണ്ട് ജീവനക്കാര്‍ അപകടത്തില്‍ മരിച്ചതായി പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രക്തസാക്ഷികളായ ജീവനക്കാര്‍ക്കും അവരുടെ കുടുംബത്തിനും വേണ്ടിയും മന്ത്രാലയ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അല്‍ മാലികി പ്രാര്‍ഥിച്ചു.

തലസ്ഥാനമായ റിയാദില്‍ നിന്ന് 815 കിലോമീറ്റര്‍ അകലെയുള്ള ഖമീസ് മുശൈത്തിലെ കിങ് ഖാലിദ് എയര്‍ബേസിലാണ് സംഭവം.

updating….

Content Highlights: Saudi fighter jet crashes, 2 peoples died

We use cookies to give you the best possible experience. Learn more