റിയാദ്: സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അടുത്ത അനുയായി ബദര്‍ അല്‍ അസാകര്‍ അറസ്റ്റിലായതായി സൂചന. മിഡില്‍ ഈസ്റ്റ് ഐയാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
ദിവസങ്ങളായി അസാക്കറിന്റെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ നിശബ്ദമാണെന്നതാണ് അസാകര്‍ അറസ്റ്റിലാണെന്ന സംശയം ജനിപ്പിക്കുന്നത്.
അതേസമയം അസാക്കറിനെ തടവിലാക്കിയിരിക്കുന്നതിന്റെ കാരണം വ്യക്തമല്ല. വിഷയത്തില്‍ സൗദി ഭരണകൂടവും ഇതുവരെ പ്രതികരിച്ചിട്ടില്ല.
2017 മുതല്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ ഓഫീസിലെ തലവനും അദ്ദേഹത്തിന്റെ ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ ചെയര്‍മാനുമായ അസാകര്‍ സൗദി നേതാവിന്റെ ഏറ്റവും അടുത്ത സഹായിയെന്നാണ് അറിയപ്പെടുന്നത്.
അസാകര്‍ സൗദി വിമതരുടെയും വിമര്‍ശകരുടെയും വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ട്വിറ്റര്‍ ജീവനക്കാരെ നിയമിച്ചതായി യു.എസ് നീതിന്യായ വകുപ്പ് ആരോപിച്ചിരുന്നു.
സൗദി വിമര്‍ശകനായ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തിന് പിന്നാലെ അസാകറിനെതിരെയും സംശയമുയര്‍ന്നിരുന്നു.
മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദേശപ്രകാരം സോഷ്യല്‍മീഡിയയില്‍ അസാകര്‍ സജീവമായിരുന്നുവെന്നാണ് യു.എസ് നീതിന്യായ വകുപ്പ് ആരോപിച്ചിരുന്നത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ