റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ഇറാഖി പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദി കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച ജിദ്ദയിലായിരുന്നു കൂടിക്കാഴ്ച.
‘ പ്രാദേശിക വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി. അബ്‌ഖൈ്വക്കിലേയും ഖുറൈസിലേയും അരാംകോ പ്ലാന്റുകള്‍ക്കുനേരെയുള്ള ആക്രമണവും ചര്‍ച്ചയായി. സൗദിയുടെ സുരക്ഷയും സുസ്ഥിരതയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇറാഖി ഇടപെടലും ചര്‍ച്ചയായി.’ സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സല്‍മാന്‍ രാജാവുമായും ആദില്‍ അബ്ദുല്‍ ചര്‍ച്ച നടത്തിയിരുന്നു. സൗദിയോട് ഐക്യദാര്‍ഢ്യം അറിയിച്ച അദ്ദേഹം പ്രദേശത്ത് സമാധാനവും സ്ഥിരതയും നിലനില്‍ക്കാന്‍ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും വ്യക്തമാക്കി. ഇറാഖ് പ്രധാനമന്ത്രിയുടെ നിലപാടിനെ സല്‍മാന്‍ രാജാവ് അഭിനന്ദിച്ചു.
കര്‍ബലയിലുണ്ടായ ബോംബാക്രമണത്തെ ശക്തമായി അപലപിക്കുന്നതായി സല്‍മാന്‍ രാജാവ് പറഞ്ഞു. ഇരകളുടെ കുടുംബാംഗങ്ങളെ അനുശോചനമറിയിക്കുകയും പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.