എണ്ണ ഉല്‍പാദനം വെട്ടിക്കുറയ്ക്കണം, ഒപെക് രാജ്യങ്ങളോട് വീണ്ടും സൗദി
World News
എണ്ണ ഉല്‍പാദനം വെട്ടിക്കുറയ്ക്കണം, ഒപെക് രാജ്യങ്ങളോട് വീണ്ടും സൗദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th May 2020, 10:49 am

ലണ്ടന്‍: എണ്ണ ഉല്‍പാദനം വീണ്ടും കുറയ്ക്കാന്‍ ഒപെക് പ്ലസ് രാജ്യങ്ങളോട് ആവശ്യപ്പെട്ട് സൗദി അറേബ്യ. ആഗോള ക്രൂഡ് ഓയില്‍ മാര്‍ക്കറ്റില്‍ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാന്‍ വേണ്ടിയാണ് നിര്‍ദ്ദേശമെന്നാണ് സൗദി ക്യാബിനറ്റ് അറിയിച്ചത്.

മെയ്, ജൂണ്‍ മാസങ്ങളില്‍ ദൈനംദിന എണ്ണ ഉല്‍പാദനം 9.7 മില്യണ്‍ ബാരല്‍ ആയി കുറയ്ക്കാന്‍ ഒപെക് പ്ലസ് അംഗങ്ങള്‍ ഏപ്രിലില്‍ തീരുമാനിച്ചിരുന്നു. ആഗോള എണ്ണ ഡിമാന്റില്‍ 30 ശതമാനം കുറഞ്ഞതിനെ തുടര്‍ന്നായിരുന്നു നീക്കം.

ഈ വെട്ടിച്ചുരുക്കലിന്റെ പുറമെ 10 ലക്ഷം ബാരല്‍ ദൈനം ദിന ഉല്‍പാദനം അടുത്തമാസം കുറയ്ക്കുമെന്നാണ് സൗദി തിങ്കളാഴ്ച അറിയിച്ചത്.

മൊത്തം 75 ലക്ഷം ബാരല്‍ ദൈനം ദിന എണ്ണ ഉല്‍പാദനം ആയാണ് കുറച്ചിരിക്കുന്നത്. ഏപ്രിലിലേതിനേക്കാള്‍ 40 ശതമാനം ഇടിവാണിത്. ആഗോള എണ്ണ ആവശ്യം കുറഞ്ഞത് സൗദി ആഭ്യന്തര ബഡ്ജറ്റില്‍ കാര്യമായ ഇടിവാണുണ്ടാക്കിയിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക