റിയാദ്: സൗദി ബ്ലോഗര്‍ റെയ്ഫ് ബദാവിക്കെതിരായ ശിക്ഷാ നടപടികള്‍ നീട്ടിവെച്ചു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് ശിക്ഷ നടപ്പിലാക്കുന്നത് നീട്ടി വെച്ചിരിക്കുന്നത്. അതേ സമയം ശിക്ഷ നീട്ടി വെച്ചതിനുള്ള കാരണം സൗദി ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
കഴിഞ്ഞ ശനിയാഴ്ചയാണ് അദ്ദേഹത്തിനെതിരായ കോടതി വിധി സൗദി സുപ്രീം കോടതി ശരി വെച്ചിരുന്നത്. ഇത് പ്രകാരം വെള്ളിയാഴ്ച അദ്ദേഹത്തിനുള്ള ശിക്ഷ പുനരാരംഭിക്കുമെന്ന് സൂചനയുണ്ടായിരുന്നു.
ബദാവിക്കെതിരായ ശിക്ഷാ നടപ്പാക്കുന്നതില്‍ സൗദിക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ കടുത്ത പ്രതിഷേധം ഉണ്ടായിരുന്നു.
2011 ലെ അറബ് വിപ്ലവത്തിന് ശേഷമാണ് ലിബറല്‍ എഴുത്തുകാരെ പിന്തുടര്‍ന്ന്് വേട്ടയാടുന്ന നടപടി സൗദിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.