| Saturday, 20th March 2021, 3:46 pm

മൂന്ന് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകളെ വിവാഹം ചെയ്യുന്നതിന് പൗരന്മാര്‍ക്ക് സൗദിയുടെ വിലക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: പാകിസ്താന്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളിലെ സ്ത്രീകളെ വിവാഹം ചെയ്യുന്നതില്‍ നിന്നും പൗരന്മാരെ വിലക്കി സൗദി അറേബ്യ.

അനൗദ്യോഗിക കണക്കുകള്‍ പ്രകാരം ഈ രാജ്യങ്ങളില്‍ നിന്നുള്ള 5,00,000ത്തിലധികം സ്ത്രീകള്‍ സൗദിയില്‍ താമസിക്കുന്നുണ്ട്. വിദേശത്തു നിന്നുള്ള സ്ത്രീകളെ വിവാഹം ചെയ്യുന്നതില്‍ നിന്നും സൗദി പുരുഷന്മാരെ പിന്തിരിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.

വിദേശരാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകളെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്ന സൗദിയിലെ പുരുഷന്മാര്‍ ഇപ്പോള്‍ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്.

നിലവില്‍ വിദേശത്തുനിന്നുള്ള സ്ത്രീകളെ വിവാഹം ചെയ്യാന്‍ പൗരന്മാര്‍ക്ക് സൗദി സര്‍ക്കാരിന്റെ അനുമതി വേണം. 25ല്‍പരം രേഖകള്‍ സമര്‍പ്പിച്ചാല്‍ മാത്രമേ വിവാഹത്തിന് അനുമതി ലഭിക്കുകയുള്ളൂ വിവാഹത്തിനുള്ള അപേക്ഷ

പാക് പത്രമായ ഡോണ്‍ ആണ് പാകിസ്താന്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളിലെ സ്ത്രീകളെ വിവാഹം ചെയ്യുന്നത് സൗദി വിലക്കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്.

ആഫ്രിക്കന്‍ രാജ്യമായ ഛാഡില്‍ നിന്നുള്ളവരെയും വിവാഹം ചെയ്യാന്‍ സാധിക്കില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Saudi bans marriage of its citizen from these three countries

We use cookies to give you the best possible experience. Learn more