റിയാദ്: മുന്‍ കിരീടാവകാശി ഹംസ ബിന്‍ അല്‍ ഹുസൈനെ ജോര്‍ദാനില്‍ വീട്ടുതടങ്കലിലാക്കിയെന്ന ആരോപണത്തിനു പിന്നാലെ ജോര്‍ദാനെ പിന്തുണച്ച് സൗദി ഭരണകൂടം രംഗത്തെത്തി.
ജോര്‍ദാനെ പിന്തുണച്ചുകൊണ്ടുള്ള റോയല്‍ കോര്‍ട്ട് ഓഫ് സൗദി അറേബ്യയുടെ രേഖാമൂലമുള്ള പ്രസ്താവന സൗദി അറേബ്യന്‍ വാര്‍ത്താ ഏജന്‍സിയായ എസ്.പി.എയാണ് പ്രസിദ്ധീകരിച്ചത്.
രാജ്യത്തിന്റെ സുരക്ഷ സംരക്ഷിക്കുന്നതിന് എടുക്കുന്ന ഏത് തീരുമാനത്തിലും ജോര്‍ദാനൊടൊപ്പം നില്‍ക്കുമെന്ന് സൗദി വ്യക്തമാക്കിയതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഏതെങ്കിലും അട്ടിമറി ശ്രമങ്ങള്‍ക്കെതിരെ രാജ്യത്തിന്റെ സുരക്ഷയും സുസ്ഥിരതയും സംരക്ഷിക്കുന്നതിനുള്ള ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്റെയും ഹുസൈന്‍ ബിന്‍ അബ്ദുല്ലയുടെയും തീരുമാനങ്ങളെ രാജ്യം പിന്തുണക്കുന്നതായും പ്രസ്താവനയില്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് ജോര്‍ദാന്‍ ഭരണകൂടത്തിനും അബ്ദുല്ല രണ്ടാമന്‍ രാജാവിനുമെതിരെ അര്‍ധ സഹോദരനും മുന്‍ കിരീടവകാശിയുമായ ഹംസ ബിന്‍ അല്‍ ഹുസൈന്‍ രാജകുമാരന്‍ രംഗത്തെത്തിയത്.
ഭരണകൂടത്തിലെ അഴിമതി ചൂണ്ടിക്കാണിച്ച തന്നെ വീട്ടുതടങ്കലിലാക്കിയിരിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ശനിയാഴ്ച ബി.ബി.സിയിലൂടെയാണ് ശബ്ദ സന്ദേശം പുറത്തുവിട്ടത്.
ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ സൈനിക മേധാവി തന്നെ ബന്ദിയാക്കിയിരിക്കുകയാണെന്നും ആളുകളുമായി ആശയവിനിമയം നടത്താന്‍ അനുവദിച്ചില്ലെന്നും സന്ദേശത്തില്‍ പറയുന്നു. ഫോണും ഇന്റര്‍നെറ്റും ഒഴിവാക്കിയെന്നും സാറ്റ്‌ലൈറ്റ് ഫോണിലൂടെയാണ് ഇപ്പോള്‍ ആശയവിനിമയം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക