| Sunday, 9th August 2020, 5:31 pm

സൗദി ആരാംകോയ്ക്ക് തിരിച്ചടി; വരുമാനത്തില്‍ 50 ശതമാനം ഇടിവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: സൗദി എണ്ണ കമ്പനി ആരാംകോയ്ക്ക് അറ്റാദായത്തില്‍ 50 ശതമാനം ഇടിവ്. ഈ വര്‍ഷം പകുതിയെത്തുമ്പോഴുള്ള കണക്കാണിത്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ആഗോള എണ്ണ വിപണിയിലുണ്ടായ ഇടിവാണ് ആരാംകോയെ ബാധിച്ചിരിക്കുന്നത്.

കമ്പനി ഞായറാഴ്ച ഇറക്കിയ ഔദ്യോഗിക പ്രസ്താവന പ്രകാരം 2020 ലെ ആദ്യ ആറു മാസം പിന്നിടുമ്പോള്‍ അറ്റാദായം 23.2 ബില്യണ്‍ ഡോളറാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് കമ്പനിയുടെ അറ്റാദായം 46.6 ബില്യണ്‍ ഡോളറായിരുന്നു.

കമ്പനിയുടെ രണ്ടാം പാദത്തിലെ ലാഭവിവഹിതം 18.75 ബില്യണ്‍ ആണ്. അതേ സമയം രണ്ടാം പാദത്തിലെത്തുമ്പോള്‍ വിപണി മുന്നേറുന്നുണ്ടെന്ന് ആരാംകോ പ്രസിഡന്റും സി.ഇ.ഒയുമായ അമിന്‍ നാസര്‍ പറഞ്ഞു.

ഡിസംബറില്‍ വിപണി പരസ്യപ്പെടുത്തിയ ശേഷം ആരാംകോ നടത്തുന്ന ആദ്യത്തെ വരുമാന പത്ര സമ്മേളനമാണിത്.

നേരത്തെ ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയെന്ന ആരാംകോയുടെ സ്ഥാനം ആപ്പിള്‍ സ്വന്തമാക്കിയിരുന്നു.

ആഗസ്റ്റ് ആദ്യം ആപ്പിളിന്റെ ഓഹരികള്‍ 10.47 ശതമാനത്തിലാണ് ക്ലോസ് ചെയ്തത്. ഇത് കമ്പനിയുടെ വിപണി മൂല്യം 1.84 ട്രില്യണ്‍ ഡോളറായി ഉയര്‍ത്തി.

കഴിഞ്ഞ വര്‍ഷം വിപണിയിലെത്തിയതിനു ശേഷം മുതല്‍ ഏറ്റവും വിലപിടിപ്പുള്ള കമ്പനിയായി ലിസ്റ്റ് ചെയ്യപ്പെട്ട സൗദി ആരാംകോയുടെ ഇപ്പോഴത്തെ മൂല്യം 1.76 ട്രില്യണ്‍ ഡോളറാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more