| Saturday, 6th October 2018, 12:40 pm

യു.എസ് ഇല്ലെങ്കില്‍ സൗദിയില്ലെന്നു പറഞ്ഞ ട്രംപിനെ സുഖിപ്പിച്ച് സൗദി കിരീടാവകാശി; ട്രംപിനൊപ്പം പ്രവര്‍ത്തിക്കാന്‍ വളരെ ഇഷ്ടമാണെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പ്രശംസിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. നിലവിലെ യു.എസ് ഭരണകൂടവുമായുള്ള സൗദിയുടെ ബന്ധത്തെയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പുകഴ്ത്തിയത്. യു.എസ് പിന്തുണയില്ലാതെ സൗദി ഭരണകൂടത്തിന് രണ്ടാഴ്ച തികച്ച് നിലനില്‍ക്കാനാവില്ലെന്ന ട്രംപിന്റെ ഭീഷണി വന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് മുഹമ്മദ് ബിന്‍ സല്‍മാന്റെ പരാമര്‍ശം.

” ട്രംപിനൊപ്പം വര്‍ക്കു ചെയ്യാനിഷ്ടമാണ്.” എന്നാണ് യു.എസ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ബ്ലൂംബര്‍ഗ് പബ്ലിക്കേഷനോട് സൗദി കിരിടാവകാശി പറഞ്ഞത്. “ഇരു നേതാക്കളും മിഡിലീസ്റ്റില്‍ വലിയ രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രത്യേകിച്ച് തീവ്രവാദത്തിന് എതിരെയും തീവ്രവാദ ചിന്താഗതിയ്‌ക്കെതിരെയും. ഐ.എസ്.ഐ.എസ്, ഇസ്‌ലാമിക് സ്റ്റേറ്റ് ഇന്‍ ഇറാഖ് പോലുള്ള സംഘടനകള്‍ക്കെതിരെയും. ” എന്നും അദ്ദേഹം പറഞ്ഞിരുന്നു.

Also Read:ശബരിമല സ്ത്രീ പ്രവേശനം; സുപ്രിം കോടതി വിധി ചരിത്രത്തിലെ നാഴികകല്ല്; കക്ഷിരാഷ്ട്രീയ ഭേദമന്യ വിധിയെ പിന്തുണച്ച് തമിഴ്‌നാട്ടിലെ രാഷ്ട്രീയ നേതാക്കള്‍

സഖ്യകക്ഷികള്‍ക്കിടയില്‍ വിയോജിപ്പുണ്ടാവുന്നത് സ്വാഭാവികമാണ്. “ഏതൊരു സുഹൃത്തും നല്ലകാര്യങ്ങളും മോശം കാര്യങ്ങളും പറയും” എന്ന കാര്യം ആത്യന്തികമായി നമ്മള്‍ ഓര്‍ക്കണം.

” നിങ്ങളെക്കുറിച്ച് നല്ലതു മാത്രം പറയുന്നവരായിരിക്കില്ല നിങ്ങളുടെ എല്ലാ സുഹൃത്തുക്കളും. കുടുംബത്തിലുള്ളവര്‍ വരെ. നിങ്ങള്‍ക്ക് തെറ്റിദ്ധാരണകളുണ്ടാവാം. അതിനാല്‍ അവ നാം ആ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തും.” എന്നും അവര്‍ പറഞ്ഞു.

“ഞങ്ങള്‍ സൗദി അറേബ്യയെ സംരക്ഷിക്കുന്നു. അവര്‍ സമ്പന്നരാണെന്ന് നിങ്ങള്‍ക്ക് പറയാം. സല്‍മാന്‍ രാജാവിനെ എനിക്കിഷ്ടവുമാണ്. പക്ഷേ ഞാന്‍ രാജാവിനോട് പറഞ്ഞത് “രാജാവേ ഞങ്ങളാണ് നിങ്ങളെ സംരക്ഷിക്കുന്നതെന്നാണ്. ” ഞങ്ങളുടെ പിന്തുണയില്ലാതെ രണ്ടാഴ്ചയ്ക്കപ്പുറം നിങ്ങളുണ്ടാവില്ല. നിങ്ങളുടെ സൈന്യത്തിനുവേണ്ടി പ്രാര്‍ത്ഥിക്കേണ്ടിവരും.” എന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം.

We use cookies to give you the best possible experience. Learn more