റിയാദ്: സൗദി അറേബ്യന്‍ രാജാവ് അബ്ദുള്ള ബിന്‍ അബ്ദുല്‍ അസിസ് (90) അന്തരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
അബ്ദുള്ള രാജാവിന്റെ സഹോദരനായ സല്‍മാനെ പുതിയ കിരീടാവകാശിയായി പ്രഖ്യാപിച്ചിട്ടുണ്ട്. സൗദി ഔദ്യോഗിക ടെലിവിഷനിലൂടെയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.
” രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസിസ് അല്‍ സൗദ് രാജകുടുംബവും രാജ്യവും ഇന്നു പുലര്‍ച്ചെ 1 മണിക്ക് അന്തരിച്ച തിരുഗേഹങ്ങളുടെ സേവകനായ അബ്ദുള്ള ബിന്‍ അബ്ദുല്‍ അസിസ് രാജാവിന്റെ നിര്യാണത്തില്‍ കരയുകയാണ്.” ടെലിവിഷന്‍ പ്രസ്താവനയില്‍ പറയുന്നു.
അബ്ദുള്ള രാജാവ് ആഴ്ചകളായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ശ്വാസകോശത്തിനുണ്ടായ അണുബാധയെ തുടര്‍ന്നാണു ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്.
2005ലാണ് അദ്ദേഹം അധികാരത്തിലെത്തിയത്. അടുത്തിടെ നിരവധി തവണ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു.
2012 മുതല്‍ പ്രതിരോധ മന്ത്രിയായിരുന്നു പുതിയ രാജാവായി ചുമതലയേറ്റ സല്‍മാന്‍. അതിനു മുമ്പ് അഞ്ചു ദശാബ്ദക്കാലത്തോളം റിയാദ് പ്രവിശ്യയുടെ ഗവര്‍ണറായിരുന്നു.