കഴിഞ്ഞ ദിവസം ലാ ലിഗയില്‍ നടന്ന മത്സരത്തില്‍ റയല്‍ മാഡ്രിഡ് തോല്‍വി വഴങ്ങിയിരുന്നു. സാന്റ്യാഗോ ബെര്‍ണബ്യൂവില്‍ നടന്ന മത്സരത്തില്‍ വിയ്യറയാല്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ലോസ് ബ്ലാങ്കോസിനെ കീഴ്‌പ്പെടുത്തുകയായിരുന്നു. കോപ്പ ഡെല്‍ റേയില്‍ ബാഴ്‌സലോണക്കെതിരെ എതിരില്ലാത്ത നാല് ഗോളുകളുടെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയ റയലിനിത് കനത്ത തിരിച്ചടിയായിരുന്നു.
സ്പാനിഷ് ലീഗ് പോയിന്റ് പട്ടികയില്‍ ബാഴ്‌സലോണയുമായുള്ള അകലം വളരെ കൂടുതലായതിനാല്‍ തങ്ങള്‍ക്ക് ചാമ്പ്യന്‍ഷിപ്പ് നഷ്ടമാകാന്‍ സാധ്യതയുണ്ടെന്ന് കോച്ച് കാര്‍ലോ ആന്‍സലോട്ടി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
എന്നിരുന്നാലും യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ വ്യാഴാഴ്ച നടക്കാനിരിക്കുന്ന മത്സരം റയല്‍ മാഡ്രിഡിന് നിര്‍ണായകമാണ്. സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ചെല്‍സിക്കെതിരെ നടക്കുന്ന ആദ്യ പാദ മത്സരത്തില്‍ ജയിക്കേണ്ടത് ആന്‍സലോട്ടിക്കും സംഘത്തിനും വെല്ലുവിളിയായിരിക്കുകയാണ്.
ചെല്‍സിയുടെ ഇടക്കാല പരിശീലകന്‍ ഫ്രാങ്ക് ലാംപാര്‍ഡ് തകര്‍പ്പന്‍ സ്‌ക്വാഡുമായി മത്സരത്തിനിറങ്ങുമ്പോള്‍ സൂപ്പര്‍താരം കരിം ബെന്‍സെമയിലാണ് റയല്‍ മാഡ്രിഡ് വിശ്വാസമര്‍പ്പിച്ചിരിക്കുന്നത്.
എന്നാല്‍ ബാഴ്‌സലോണയുമായി നടന്ന മത്സരത്തിന് ശേഷം താരം പിന്‍വലിയുകയാണെന്നും അതിന് കാരണം സൗദി അറേബ്യയില്‍ നിന്നുള്ള സൂവര്‍ണാവസരമാണെന്നുമാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ക്രിസ്റ്റ്യാനോയെ അല്‍ നസര്‍ സ്വന്തമാക്കിയതിന് പിന്നാലെ സൗദി അറേബ്യയിലെ മറ്റൊരു ക്ലബ്ബ് ബെന്‍സെമക്കായി മോഹവില വാഗ്ദാനം ചെയ്ത് രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, 2024 വരെ റയല്‍ മാഡ്രിഡില്‍ തുടരാനാണ് 35കാരനായ താരത്തിന്റെ ആഗ്രഹമെന്ന് സ്‌പോര്‍ട്‌സ് മാധ്യമമായ മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. താനുമായി സൈനിങ് നടത്തണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ അവര്‍ (സൗദി അറേബ്യന്‍ ക്ലബ്ബ്) കാത്തിരിക്കട്ടേയെന്നും അതിനെ പറ്റി പിന്നീട് ആലോചിക്കാമെന്ന് ബെന്‍സെമ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
Content Highlights: Saudi Arabian club wants to sign with Karim Benzema