ലണ്ടന്‍: വിമര്‍ശകരെയും അവകാശ സംരക്ഷകരെയും നിശബ്ദരാക്കാനുള്ള രാഷ്ട്രീയായുധമായി സൗദി അറേബ്യ തീവ്രവാദ ട്രൈബ്യൂണലിനെ ഉപയോഗിച്ചു എന്ന് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട്.
ഭരണകൂടത്തിനെതിരെ ഉയര്‍ന്നുവരുന്ന വിയോജിപ്പുകളും വിമര്‍ശനങ്ങളും നിശബ്ദമാക്കാന്‍ റിയാദിലെ പ്രത്യേക ക്രിമിനല്‍ കോടതിയെ(എസ്.സി.സി) ഉപയോഗിക്കുന്നുണ്ടെന്നാണ് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ മനുഷ്യാവകാശ നിരീക്ഷണ സംഘം വ്യാഴാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്,
തീവ്രവാദ വിരുദ്ധ കുറ്റകൃത്യങ്ങള്‍ക്കായി 2008 ല്‍ സ്ഥാപിതമായ എസ്.സി.സിയെ അടിച്ചമര്‍ത്തുന്നതിനു വേണ്ടിയുള്ള ഒരു ഉപകരണമായി ഉപയോഗിച്ചുവെന്ന് ആംനസ്റ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.
നിരവധി മാധ്യമപ്രവര്‍ത്തകര്‍, പ്രവര്‍ത്തകര്‍, എഴുത്തുകാര്‍, മതനേതാക്കള്‍ എന്നിവര്‍ ഭീകരവിരുദ്ധ നിയമപ്രകാരവും സൈബര്‍ കുറ്റകൃത്യ വിരുദ്ധ നിയമ പ്രകാരവും വിചാരണ നേരിടുന്നുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ