അശ്ലീല ദൃശ്യങ്ങള്‍ കാണുന്നവരും പ്രചരിപ്പിക്കുന്നവരും സൂക്ഷിക്കുക; കര്‍ശന നടപടിയെടുക്കാനൊരുങ്ങി സൗദി പൊതുസുരക്ഷാ വകുപ്പ്
Pravasi
അശ്ലീല ദൃശ്യങ്ങള്‍ കാണുന്നവരും പ്രചരിപ്പിക്കുന്നവരും സൂക്ഷിക്കുക; കര്‍ശന നടപടിയെടുക്കാനൊരുങ്ങി സൗദി പൊതുസുരക്ഷാ വകുപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th May 2017, 9:47 pm

 

റിയാദ്: അശ്ലീല വീഡിയോകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി സൗദി പൊതു സുരക്ഷാ വകുപ്പ്. സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗം വര്‍ധിച്ചു എന്ന് കണ്ടെത്തിയതോടെയാണ് മുന്നറിയിപ്പുമായി അധികൃതര്‍ രംഗത്തെത്തിയത്.

മറ്റുള്ളവരുടെ വീഡിയോ അനുമതിയില്ലാതെ പോസ്റ്റ് ചെയ്യുന്നത് കുറ്റകൃത്യമാണ്. ഇത് ചെയ്യുന്നവരെ അഞ്ച് വര്‍ഷം ജയിലിലടയ്ക്കും. ഇത് കൂടാതെ 30 ലക്ഷം റിയാല്‍ വരെ പിഴശിക്ഷയും ഇവര്‍ക്ക് മേല്‍ ചുമത്തപ്പെടാമെന്നും പൊതുസുരക്ഷാ വകുപ്പ് പറയുന്നു.


Also Read: ‘സുരേന്ദ്രാ, വിശ്വാസികളുടെ അട്ടിപ്പേറവകാശമൊന്നും നിങ്ങള്‍ക്കില്ല’; വ്യാജചിത്രം പ്രചരിപ്പിച്ച കെ. സുരേന്ദ്രന് ചുട്ട മറുപടിയും അത് പൊളിച്ചടുക്കിയ നവമാധ്യമ പ്രവര്‍ത്തകരുടെ ജാഗ്രതയ്ക്ക് സല്യൂട്ടുമായി തോമസ് ഐസക്


അശ്ലീല വീഡിയോകളുടെ നിര്‍മ്മാണം, പ്രചരണം, ഇത്തരം വീഡിയോകള്‍ ഫോണില്‍ സൂക്ഷിക്കുക തുടങ്ങിയവ സൈബര്‍ കുറ്റകൃത്യങ്ങളുടെ പരിധിയിലാണ് ഉള്‍പ്പെടുന്നത്. അശ്ലീല വീഡിയോകള്‍ പ്രചരിപ്പിക്കുന്നവരെക്കുറിച്ച് അറിയാമെങ്കില്‍ അവരെ പറ്റിയുള്ള വിവരങ്ങള്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം.

പരാതി നല്‍കാനായി മറ്റ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. പൊതുസുരക്ഷാ വകുപ്പിന്റെ സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ മുഖേനയും ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവനമായ അശ്ബിര്‍ വഴിയും പരാതികള്‍ നല്‍കാം.


Don”t Miss: കശാപ്പ് നിരോധനം: പുതിയ നീക്കവുമായി മുഖ്യമന്ത്രി; രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും കത്തയച്ചു


ഇത് കൂടാതെ ഇമെയില്‍ വഴിയും 989 എന്ന നമ്പറിലും കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാമെന്നും പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്നും പൊതുസുരക്ഷാ വകുപ്പ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.