റിയാദ്: ഇനി മുതല്‍ സൗദി ടൂറിസം വിസ അനുവദിക്കും. സൗദി അറേബ്യയുടെ ടൂറിസം മേധാവി പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച രാവിലെ മുതല്‍ ടൂറിസ്റ്റ് വിസകള്‍ അനുവദിച്ചു തുടങ്ങും.
എണ്ണയെ മാത്രം ആശ്രയിക്കുന്നതിനു പകരം സമ്പദ് വ്യവസ്ഥയെ വിപുലീകരിക്കുകയെന്ന ലക്ഷ്യമിട്ടാണ് സൗദി നീക്കം. ‘സൗദി അറേബ്യയെ അന്താരാഷ്ട്ര വിനോദസഞ്ചാരികള്‍ക്ക് തുറന്നുകൊടുക്കുകയെന്നത് രാജ്യത്തെ സംബന്ധിച്ച് ചരിത്രപരമായ നിമിഷമാണ്.’ ടൂറിസം മേധാവി അഹമ്മദ് അല്‍ ഖതീബ് പ്രസ്താവനയില്‍ അറിയിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പുരുഷ രക്ഷിതാവിനൊപ്പമല്ലാതെ സ്ത്രീകള്‍ക്കും സൗദിയിലെത്താം. 49 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്കാണ് 90 ദിവസത്തെ ടൂറിസ്റ്റ് വിസ അനുവദിക്കുക. 80 ഡോളര്‍ അതായത് 5670 രൂപയാണ് ടൂറിസ്റ്റ് വിസയ്ക്കുള്ള ഫീസ്. മെക്കയിലേക്കും മദീനയിലേക്കും പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്.
നേരത്തെ ഹജ്ജ് തീര്‍ത്ഥാടകരായ മുസ്‌ലീങ്ങള്‍ക്കും ബിസിനസ് ട്രിപ്പിലുള്ളവര്‍ക്കും മാത്രമായിരുന്നു സൗദിയിലേക്ക് സന്ദര്‍ശനം അനുവദിച്ചിരുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സൗദിയിലെ കര്‍ശന നിയമങ്ങളില്‍ പലതിലും അടുത്തിടെ ഇളവുകള്‍ വരുത്തിയിരുന്നു. സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുക, പുരുഷ രക്ഷിതാവില്ലാതെ യാത്ര ചെയ്യാന്‍ അനുവദിക്കുക, സാധാരണ വസ്ത്രങ്ങള്‍ ധരിച്ച് പുറത്തിറങ്ങാന്‍ അനുവദിക്കുകയെന്നിവ ഇതില്‍ ചിലതു മാത്രമാണ്.