| Friday, 21st April 2017, 11:38 pm

ഷോപ്പിംഗ് മാളുകളിലും സ്വദേശിവല്‍ക്കരണം; സൗദിയിലെ മാളുകളില്‍ ഇനി ജോലിക്കാരായി സ്വദേശികള്‍ മാത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: സൗദി അറേബ്യയിലെ ഷോപ്പിംഗ് മാളുകളിലെ ജോലികള്‍ ഇനി മുതല്‍ സ്വദേശികള്‍ക്ക് മാത്രം. തൊഴില്‍ മന്ത്രി അലി അല്‍ നാസര്‍ അല്‍ നാസര്‍ അല്‍ ഘാഫിസ് ആണ് ഇതു സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. സൗദി അറേബ്യയിലെ ചില്ലറ വ്യാപാര മേഖലയില്‍ നൂറ് ശതമാനം സ്വദേശിവല്‍ക്കരണം ലക്ഷ്യമിട്ടുള്ള നടപടികളുടെ ഭാഗമാണ് പുതിയ തീരുമാനം.


Also Read: ‘കുരിശ് ഉയിര്‍ത്തെഴുന്നേറ്റു’; സര്‍ക്കാറിനെ വെല്ലുവിളിച്ച് പാപ്പാത്തിച്ചോലയില്‍ വീണ്ടും കുരിശ്; ഇത്തവണ ഉയര്‍ന്നത് അഞ്ചടിയുള്ള മരക്കുരിശ്


വിഷന്‍ 2030 മുന്നോട്ട് വെയ്ക്കുന്ന നിതാഖത്ത് പദ്ധതികള്‍ ഘട്ടം ഘട്ടമായി നടപ്പാക്കുന്ന നടപടികള്‍ സൗദി നേരത്തേ ആരംഭിച്ചിരുന്നു. സൗദിയിലെ മാളുകളില്‍ ആകെയുള്ളത് 15 ലക്ഷം തൊഴിലാളികളാണ്. ഇതില്‍ മൂന്ന് ലക്ഷം പേര്‍ മാത്രമാണ് സൗദി സ്വദേശികള്‍.

12 ലക്ഷം വിദേശ തൊഴിലാളികളെയാണ് സൗദിയുടെ പുതിയ തീരുമാനം നേരിട്ട് ബാധിക്കുക. പുതിയ തീരുമാനം ഈ വര്‍ഷം സെപ്റ്റംബര്‍ മൂന്നിന് നിലവില്‍ വരുമെന്നാണ് അറിയിച്ചിട്ടുള്ളത്. പുതുതായി 15 മേഖലകളാണ് നിതാഖത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

We use cookies to give you the best possible experience. Learn more