| Monday, 9th March 2020, 8:20 pm

കൊറോണ വൈറസ്; വിമാനത്താവളത്തില്‍ ആരോഗ്യവിവരങ്ങള്‍ മറച്ചുവെച്ചാല്‍ സൗദിയില്‍ 98 ലക്ഷം രൂപ പിഴ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജിദ്ദ: കൊറോണ വൈറസ് (കൊവിഡ്-19) പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പുതിയ നടപടിയുമായി സൗദി ഭരണകൂടം. എയര്‍പോര്‍ട്ട് അധികൃതരോട് ആരോഗ്യസംബന്ധമായി വിവരങ്ങള്‍ മറച്ചുവെച്ചാല്‍ 50000 റിയാല്‍ പിഴ നല്‍കേണ്ടി വരും. 98,94454 ഇന്ത്യന്‍ രൂപയോളം വരുമിത്.

സൗദിയില്‍ 15 പേര്‍ക്കാണ് കൊറോണ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ഇവരില്‍ ഭൂരിഭാഗം പേരും കിഴക്കന്‍ ഭാഗത്തെ ഖാത്തിഫ് പ്രവിശ്യയില്‍ നിന്നുള്ളവരാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ത്യയുള്‍പ്പെടെ ഒമ്പത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദി കഴിഞ്ഞ ദിവസം പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഒപ്പം ഇറാനിലേക്ക് യാത്ര ചെയ്യുന്ന സൗദി പൗരന്‍മാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സൗദി മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. സൗദിയിലെ കൊറോണബാധിതരില്‍ ഭൂരിഭാഗവും ഇറാനില്‍ നിന്ന് യാത്ര ചെയ്‌തെത്തിയവരായിരുന്നു.

സൗദിയുള്‍പ്പെടയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് സൗദി ഭരണകൂടത്തിന്‍രെ നടപടി. യു.എ.ഇയില്‍ 59 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഖത്തറില്‍ 15 പേര്‍ക്കും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയടക്കം 14 രാജ്യത്തില്‍ നിന്നുള്ളവര്‍ക്ക് ഖത്തറിലേക്ക് പ്രവേശനം വിലക്കിയിരുന്നു. പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, ഇറാന്‍, ഇറാഖ്, ലെബനന്‍, സൗത്ത് കൊറിയ,തായ്‌ലാന്‍ഡ്, നേപ്പാള്‍, ഈജിപ്ത്, സിറിയ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഖത്തറില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

We use cookies to give you the best possible experience. Learn more