| Tuesday, 2nd June 2020, 5:19 pm

യെമനിനായി ധനസമാഹരണ ഉച്ചകോടി നടത്താന്‍ യു.എന്‍; സഹ ആതിഥേയത്വം വഹിക്കുന്നത് സൗദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

യെമനിലെ പ്രതിസന്ധികള്‍ക്ക് പരിഹാരമായി ധനസമാഹരണ ഉച്ചകോടി നടത്താന്‍ തീരുമാനിച്ച് യു.എന്‍.
സൗദി അറേബ്യയാണ് ഉച്ചകോടിക്ക് സഹ ആതിഥേയത്വം വഹിക്കുന്നത്. 2.4 ബില്യണ്‍ ഡോളര്‍ യെമനിനായി സമാഹരിക്കാനാണ് വിര്‍ച്വല്‍ ഉച്ചകോടി ലക്ഷ്യം വെക്കുന്നത്.

യെമനിലെ ക്ഷാമവും ഇപ്പോള്‍ വന്ന കൊവിഡ് പ്രതിസന്ധിയിലസും സഹായമായാണ് ഉച്ചകോടി നടത്തുന്നത്. യെമനിലെ തകര്‍ന്ന ആരോഗ്യമേഖലയെ പറ്റി യു.എന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് ഇപ്പോള്‍ ഉച്ചകോടി വിളിക്കുന്നത്.

യെമനില്‍ ഹൂതി വിമതര്‍ക്കെതിരെ ആക്രമണങ്ങള്‍ നടത്തുന്ന സൗദി അറേബ്യ തന്നെയാണ് ഉച്ചകോടിക്ക് സഹ ആതിഥേയത്വം വഹിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കിടെ യെമനിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള യു.എന്‍ ധനമഹാഹരണത്തിലേക്ക് 15 ബില്യണ്‍ ഡോളറാണ് സൗദി നല്‍കിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more