| Wednesday, 18th March 2020, 12:02 am

കൊവിഡ് 19; സൗദിയില്‍ പള്ളികളിലെ ജുമുഅ അടക്കമുള്ള നിസ്‌കാരം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: കൊവിഡ് 19 വ്യാപിക്കുന്നതിനെ തുടര്‍ന്ന് വെള്ളിയാഴ്ചകളിലെ ജുമുഅ നിസ്‌ക്കാരവും, ജമാഅത്ത് നിസ്‌കാരവും നിര്‍ത്തി വെയ്ക്കാന്‍ സൗദി തീരുമാനം. സൗദി അറേബ്യയിലെ ഉന്നത പണ്ഡിത സഭയുടെതാണ് തീരുമാനം.

അതേസമയം മക്കയിലെയും മദീനയിലെയും ഹരമുകള്‍ക്ക് ഇത് ബാധകമായിരിക്കില്ല. ഗള്‍ഫ് ന്യൂസ് അടക്കമുള്ള മാധ്യമങ്ങളാണ് ഈക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അതേസമയം നിസ്‌ക്കാരങ്ങള്‍ മാറ്റി വെച്ചിട്ടുണ്ടെങ്കിലും പള്ളികളില്‍ വാങ്കു വിളിക്കണം. അതിന് ശേഷം പള്ളികള്‍ അടച്ചിടണമെന്നുമാണ് നിര്‍ദ്ദേശം. നിസ്‌ക്കാരങ്ങള്‍ വീടുകളില്‍ നടത്താനുമാണ് നിര്‍ദ്ദേശം.

നേരത്തെ തുര്‍ക്കിയും വെള്ളിയാഴ്ച നമസ്‌കാരം അടക്കമുള്ള എല്ലാവിധ പ്രാര്‍ത്ഥനകളും നിര്‍ത്തിവെച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

80 മില്യണ്‍ ജനസംഖ്യയുള്ള തുര്‍ക്കിയില്‍ 18 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ലോകത്തെല്ലായിടത്തും കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ പ്രാര്‍ത്ഥന പോലെയുള്ള ആരാധാനാ കൂട്ടായ്മകളില്‍ പങ്കെടുക്കുന്നത് അപകടകരമാകുമെന്ന് കണ്ടതിനാലാണ് നടപടിയെന്ന് തുര്‍ക്കിയുടെ മതകാര്യ വിഭാഗം മേധാവി അലി അര്‍ബാസ് അറിയിച്ചത്.

യു.എ.ഇ അടക്കമുള്ള പല മിഡില്‍ ഈസ്റ്റ് രാജ്യങ്ങളും ഇത്തരത്തില്‍ പള്ളികളിലെ നിസ്‌ക്കാരങ്ങള്‍ നിര്‍ത്തി വെയ്ക്കാന്‍ തീരുമാനിച്ചിരുന്നു.

DoolNews Video

We use cookies to give you the best possible experience. Learn more