റിയാദ്: കൊവിഡ് 19 വ്യാപിക്കുന്നതിനെ തുടര്‍ന്ന് വെള്ളിയാഴ്ചകളിലെ ജുമുഅ നിസ്‌ക്കാരവും, ജമാഅത്ത് നിസ്‌കാരവും നിര്‍ത്തി വെയ്ക്കാന്‍ സൗദി തീരുമാനം. സൗദി അറേബ്യയിലെ ഉന്നത പണ്ഡിത സഭയുടെതാണ് തീരുമാനം.
അതേസമയം മക്കയിലെയും മദീനയിലെയും ഹരമുകള്‍ക്ക് ഇത് ബാധകമായിരിക്കില്ല. ഗള്‍ഫ് ന്യൂസ് അടക്കമുള്ള മാധ്യമങ്ങളാണ് ഈക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അതേസമയം നിസ്‌ക്കാരങ്ങള്‍ മാറ്റി വെച്ചിട്ടുണ്ടെങ്കിലും പള്ളികളില്‍ വാങ്കു വിളിക്കണം. അതിന് ശേഷം പള്ളികള്‍ അടച്ചിടണമെന്നുമാണ് നിര്‍ദ്ദേശം. നിസ്‌ക്കാരങ്ങള്‍ വീടുകളില്‍ നടത്താനുമാണ് നിര്‍ദ്ദേശം.