| Wednesday, 18th September 2019, 11:48 am

ഖഷോഗ്ജി കൊല്ലപ്പെട്ട തുര്‍ക്കിയിലെ കെട്ടിടം സൗദി അറേബ്യ തുച്ഛവിലയ്ക്ക് വിറ്റു; വില്‍പ്പനയെക്കുറിച്ച് അറിവില്ലെന്ന് തുര്‍ക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജി കൊല്ലപ്പെട്ട തുര്‍ക്കി ഇസാംബുള്ളിലെ കെട്ടിടം സൗദി അറേബ്യ വിറ്റതായി റിപ്പോര്‍ട്ട്. ഒരു തുര്‍ക്കി മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്.

യഥാര്‍ത്ഥ വിലയുടെ മൂന്നിലൊന്ന് വിലയ്ക്കാണ് അജ്ഞാതന്‍ കെട്ടിടം വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരുമാസം മുമ്പാണ് വില്പന നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

‘ യു.എസ് കോണ്‍സുലേറ്റ് സ്ഥിതി ചെയ്യുന്ന സാരിയാര്‍ ജില്ലയില്‍ സൗദി കോണ്‍സുലേറ്റിനായി പുതിയ കെട്ടിടം ഇതിനകം തന്നെ വാങ്ങിയിട്ടുണ്ട്.’ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വസ്തു വില്‍ക്കുന്നതിനു മുമ്പ് സൗദി അധികൃതര്‍ക്ക് തുര്‍ക്കി വിദേശ കാര്യമന്ത്രാലയത്തിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. എന്നാല്‍ ഇത്തരമൊരു വില്‍പ്പന നടന്നതായി തുര്‍ക്കിക്ക് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് വിദേശകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ടു ചെയ്യുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

2018 ഒക്ടോബര്‍ രണ്ടിന് ഇസ്താംബുള്ളിലെ തുര്‍ക്കി കോണ്‍സുലേറ്റില്‍വെച്ചാണ് മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗ്ജി കൊല്ലപ്പെടുന്നത്. അദ്ദേഹത്തിന്റെ മൃതശരീരം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മൃതദേഹം ആസിഡില്‍ ലയിപ്പിച്ച് ഒഴുക്കിയെന്നാണ് തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

We use cookies to give you the best possible experience. Learn more