റിയാദ്: മുസ്‌ലിം തീര്‍ത്ഥാടന കേന്ദ്രങ്ങളായ മക്കയെയും ജിദ്ദയെയും ലക്ഷ്യം വെച്ച് വന്ന രണ്ട് ബാലസ്റ്റിക് മിസൈലുകള് സൗദി വ്യോമസേന വെടിവെച്ചിട്ടതായി റിപ്പോര്‍ട്ട്. മക്കയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ടെയ്ഫാനില്‍ വെച്ചാണ് മിസേയില്‍ തകര്‍ത്തതെന്ന് സൗദി അറേബ്യന്‍ വാര്‍ത്ത ചാനലായ അല്‍ അറേബ്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആക്രമണത്തിന് പിന്നില്‍ ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന യെമനിലെ ഹൂതികളാണെന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സൗദി സര്‍ക്കാര്‍ ഇതുസംബന്ധിച്ചി ഔദ്യോഗിക കുറിപ്പുകള്‍ ഒന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.
2017ലും സമാനമായ രീതിയില്‍ മിസൈലുകള്‍ സൗദി തകര്‍ത്തിരുന്നു. അതേസമയം മിസേല്‍ ആക്രമണത്തെ ബഹ്‌റൈന്‍ ശക്തമായി അപലപിച്ചതായി അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.