എട്ട് പുതിയ ആരാചാര്‍മാര്‍ക്കായി സൗദി പരസ്യം നല്‍കി. വധശിക്ഷ കൂടിവരുന്ന സാഹചര്യത്തിലാണ് പുതിയ എട്ട് പേരെകൂടി നിയമിക്കാന്‍ സൗദി തീരുമാനിച്ചത്. ആരാച്ചാര്‍മാര്‍ക്ക് പ്രത്യേക യോഗ്യതകളൊന്നും ആവശ്യമില്ല. കോടതി വിധി അനുസരിച്ച് വധ ശിക്ഷ നടപ്പാക്കുക, ചെറിയ കുറ്റങ്ങള്‍ക്കാണങ്കില്‍ കൈയോ കാലോ വെട്ടുക തുടങ്ങിയ ശിക്ഷകള്‍ നടപ്പാക്കുകയാണ് ആരാച്ചാരുടെ ദൗത്യം
സിവില്‍ സര്‍വീസ് ജോബ് പോര്‍ട്ടലിലാണ് പരസ്യം നല്‍കിയിരിക്കുന്നത്. അംനെസ്റ്റി ഇന്റര്‍നാഷണലിന്റെ കണക്കനുസരിച്ച്ഏറ്റവും കൂടുതല്‍പ്പേരെ വധശിക്ഷയിക്ക് വിധേയരാക്കുന്ന അഞ്ച് രാജ്യങ്ങളിലൊന്നാണ് സൗദി. 2014 സൗദി മൂന്നാം സ്ഥാനത്തായിരുന്നു. ചൈന, ഇറാന്‍, ഇറാഖ്, യു.എസ് എന്നിവയാണ് ഈ പട്ടികയിലെ മറ്റുരാജ്യങ്ങള്‍.
ഞായാറാഴ്ച ഒരാളുടെ വധശിക്ഷ നടപ്പാക്കിയതുള്‍പ്പെടെ 85 പേരെയാണ് ഈ വര്‍ഷം വധിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 88 പേരെ സൗദി വധിച്ചിരുന്നു. ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ചിന്റെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം 90 പേരുടെ വധശിഷയാണ് സൗദി നടപ്പാക്കിയിരിക്കുന്നതെന്നാണ് ആംനെസ്റ്റി പറയുന്നത്.