അരാംകോ ആക്രമണത്തില്‍ ഇറാന് പങ്കുണ്ടെന്നതിന് 'ചോദ്യം ചെയ്യാനാവാത്ത തെളിവുകളുണ്ട്'; ആക്രമണ അവശിഷ്ടങ്ങള്‍ ഉയര്‍ത്തി സൗദി
Saudi Aramco
അരാംകോ ആക്രമണത്തില്‍ ഇറാന് പങ്കുണ്ടെന്നതിന് 'ചോദ്യം ചെയ്യാനാവാത്ത തെളിവുകളുണ്ട്'; ആക്രമണ അവശിഷ്ടങ്ങള്‍ ഉയര്‍ത്തി സൗദി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th September 2019, 11:11 am

 

റിയാദ്: സൗദി എണ്ണക്കിണറുകള്‍ക്കുനേരെ നടന്ന ആക്രമണത്തിനു പിന്നില്‍ ഇറാനാണെന്നതിന് ‘ചോദ്യം ചെയ്യാനാവാത്ത’ തെളിവുകളുണ്ടെന്ന് സൗദി അറേബ്യ. രാജ്യത്തിന്റെ വടക്കു ഭാഗത്തുനിന്നാണ് ആക്രമണം നടന്നതെന്നും സൗദി പ്രതിരോധ മന്ത്രാലയം വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു.

അബ്‌ഖൈ്വക്, ഖുറൈസ് എന്നീ അരാംകോ കേന്ദ്രങ്ങളായിരുന്നു ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന് ഉപയോഗിച്ച ക്രൂയിസ് മിസൈലിനൊപ്പം ഇറാനിയന്‍ ഡ്രോണ്‍ സാങ്കേതിക വിദ്യയായിരുന്നു ഉപയോഗിച്ചതെന്നും അല്‍ മാലികി പറഞ്ഞു.

ഇറാനിയന്‍ ഡ്രോണിന്റേതെന്നു സംശയിക്കുന്ന അവശിഷ്ടങ്ങളും സൗദി വക്താവ് മാധ്യമങ്ങള്‍ക്കുമുമ്പില്‍ പ്രദര്‍ശിപ്പിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇറാനിയന്‍ ഡെല്‍റ്റ വിങ് യു.എ.വി അടക്കം 25 ഡ്രോണുകളും മിസൈലുകളുമാണ് അരാംകോക്ക് നേരെ വന്നത്. ക്രൂയിസ് മിസൈല്‍ ഉപയോഗിച്ചാണ് സൗദി ആക്രമണം ചെറുത്തത്. ആക്രമണം എവിടെ നിന്നാണ് നടത്തിയതെന്നതിന്റെ സ്ഥാനം കണ്ടെത്താനുള്ള ശ്രമത്തിലാണ് പ്രതിരോധ മന്ത്രാലയമെന്നും അദ്ദേഹം പറഞ്ഞു.

ആക്രമണത്തില്‍ പങ്കില്ലെന്ന് ഇറാന്‍ ആവര്‍ത്തിച്ചു പറയുമ്പോഴാണ് സൗദിയുടെ പ്രസ്താവന വന്നിരിക്കുന്നത്. ആക്രമണത്തിനു പിന്നില്‍ ഹൂതികളാണെന്നാണ് ഇറാനിയന്‍ നേതാക്കള്‍ പറയുന്നത്. ബുധനാഴ്ച യു.എസിന് അയച്ച നയതന്ത്ര കുറിപ്പിലും ഇറാന്‍ ആരോപണം നിഷേധിക്കുന്നുണ്ട്. ആക്രമണത്തിന് ഇറാനെ കുറ്റപ്പെടുത്തുന്ന യു.എസ് നിലപാടിനെ കുറിപ്പില്‍ അപലപിക്കുകയും ചെയ്തിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ശനിയാഴ്ചയാണ് ലോകത്തിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണശാലയായ അരാംകോക്ക് നേരെ ആക്രമണമുണ്ടായത്. ആഗോള എണ്ണ വിതരണത്തിന്റെ ആറ് ശതമാനം അരാംകോയില്‍ നിന്നാണ.