റിയാദ്: കൊവിഡ് 19 ന്റെ ജനിതകമാറ്റം വന്ന അതിവേഗം പടരുന്ന വെൈറസിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ മുൻ കരുതലുകളുട ഭാഗമായി സൗദി അറേബ്യ അടച്ച അതിർത്തികൾ ഉടൻ തുറക്കും.
ഇന്റർനാഷണൽ ഫ്ളൈറ്റുകളും സൗദി ഉടൻ പുനഃസ്ഥാപിക്കുമെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. രണ്ടാഴ്ച നീണ്ടുനിന്ന നിയന്ത്രണങ്ങൾക്കൊടുവിലാണ് ഉടൻ അതിർത്തി തുറക്കുമെന്ന് സൗദി അറിയിച്ചിരിക്കുന്നത്.
ഗൾഫ് രാഷ്ട്രങ്ങളിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് സൗദിയിലാണ്. രോഗമുക്തി നിരക്കും സൗദിയിൽ തന്നെയാണ് കൂടുതൽ. ഡിസംബർ 21നാണ് റിയാദ് അന്താരാഷ്ട്ര വിമാന സർവ്വീസുകൾ റദ്ദാക്കുന്നത്.
ഒമാൻ, കുവൈത്ത്, തുടങ്ങിയ ഗൾഫ് രാജ്യങ്ങളും മുൻകരുതലിന്റെ ഭാഗമായി അന്താരാഷ്ട്ര വിമാന സർവ്വീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
നിലവിൽ പുതിയ കൊവിഡ് വൈറസ് സ്ട്രെയിൻ റിപ്പോർട്ട് ചെയ്ത ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ചില നിയന്ത്രണങ്ങൾ തുടരുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നുണ്ട്.
അതിര്‍ത്തികള്‍ അടച്ചതുകൂടാതെ വിദേശരാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് കര്‍ശന ക്വാറന്റൈന്‍ വ്യവസ്ഥകളും സൗദി നിര്‍ദേശിച്ചിരുന്നു.
പുതിയ വൈറസ് സ്‌ട്രെയ്ന്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്കാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്. ഇത് തുടരുമെന്നാണ് റിപ്പോർട്ടുകൾ.
പുതിയതായി കണ്ടെത്തിയ കൊറോണ വൈറസ് നിയന്ത്രണാതീതമാണെന്ന വിലയിരുത്തലിനെ തുടര്‍ന്ന് ബ്രിട്ടനിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ യൂറോപ്യന്‍ രാജ്യങ്ങളും നിര്‍ത്തിവെച്ചിരുന്നു.