[]റിയാദ്: ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതി അംഗത്വം സൗദി അറേബ്യ തിരസ്‌കരിച്ചു. സമിതിയുടെ പുതിയ പത്ത് താല്ക്കാലിക അംഗങ്ങളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ട് മണിക്കൂറുകള്‍ക്കകമാണ് അംഗത്വം തിരസ്‌കരിച്ച് സൗദി വിദേശ കാര്യ മന്ത്രാലയം പ്രസ്താവനയിറക്കിയത്.
യു. എന്നിന്റെ പതിനഞ്ചംഗ സമിതിക്ക് സിറിയന്‍ യുദ്ധമടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ലെന്ന കുറ്റപ്പെടുത്തലോടെയാണ് സൗദി സുരക്ഷാ സമിതി അംഗത്വം ഒഴിഞ്ഞത്.
അടുപ്പിച്ച് ഇത് രണ്ടാം തവണയാണ് യു എന്നിനോടുള്ള വിമുഖത സൗദി പരസ്യമായി പ്രകടിപ്പിക്കുന്നത്. കഴിഞ്ഞ മാസം സൗദി വിദേശകാര്യ മന്ത്രി സയ്യിദ് അല്‍ ഫൈസല്‍ യു എന്‍ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കാനുള്ള വാഗ്ദാനം തിരസ്‌കരിച്ചിരുന്നു.
അമേരിക്കയോടുള്ള ഐക്യരാഷ്ട്ര സഭയുടെ അമിത വിധേയത്വമാണ് സൗദിയുടെ എതിര്‍പ്പിന് പിന്നില്‍. മദ്ധ്യ ഏഷ്യയിലെ പല പ്രശ്‌നങ്ങളിലും പ്രത്യേകിച്ച് സിറിയയിലെയും ഈജിപ്തിലെയും ഇടപടലുകളില്‍ സൗദിക്ക് കടുത്ത അമര്‍ഷമുണ്ട്.
അമേരിക്കയും ഇറാനും തമ്മില്‍ കൂടുതല്‍ അടുക്കുന്നതും സൗദി ഭരണാധികാരികളുടെ എതിര്‍പ്പിന് കാരണമാണ്.
സൗദി വിദേശ കാര്യ മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ വാര്‍ത്തകുറിപ്പില്‍ സിറിയയില്‍ തങ്ങളുടെ ചുമതലകള്‍ നിര്‍വ്വഹിക്കുന്നതില്‍ സുരക്ഷാ സമിതി പരാജയപ്പെട്ടെന്ന് കുറ്റപ്പെടുത്തുന്നു.
65 വര്‍ഷം കഴിഞ്ഞിട്ടും പലസ്തീന്‍- ഇസ്രായേല്‍ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ സമിതിക്ക് കഴിഞ്ഞില്ല. ലോക സമാധാനവും സുരക്ഷയും ഉറപ്പു വരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ സമിതി വന്‍ പരാജയമാണ്.
അത് കൊണ്ട് തന്ന ഇത്തരം നടപടികള്‍ സ്വീകരിക്കുകയും നവീകരിക്കുകയും ചെയ്യുന്നത് വരെ അഗത്വം തിരസ്‌കരിക്കുകയല്ലാതെ സൗദിക്ക് മറ്റ് വഴികളില്ലെന്ന് അംഗത്വം തിരസ്‌കരിക്കുന്നതായി അറിയിച്ച് കൊണ്ടു പ്രസ്താവനയില്‍ സൗദി പറയുന്നു.