സൗദിയില്‍ നിന്ന് ആശ്വാസ വാര്‍ത്ത; കൊവിഡ് മുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്; മരണ നിരക്കും കുറവ്
Gulf
സൗദിയില്‍ നിന്ന് ആശ്വാസ വാര്‍ത്ത; കൊവിഡ് മുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്; മരണ നിരക്കും കുറവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th July 2020, 11:26 pm

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത് 37 പേര്‍. 2429 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 253,349 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 2523 പേര്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു.

അതേ സമയം കൊവിഡ് മുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഇതുവരെ രണ്ടു ലക്ഷം പേര്‍ക്ക് രാജ്യത്ത് കൊവിഡ് ഭേദമായി. 5524 പേര്‍ക്കാണ് ഇന്ന് രോഗമുക്തി നേടിയത്.

45,567 പേര്‍ മാത്രമാണ് രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 2196 പേരുടെ ആരോഗ്യ നിലയില്‍ മാത്രമേ ആശങ്കയുള്ളൂ. പ്രതിദിന മരണ നിരക്കും ഇന്ന് താരതമ്യേന കുറവാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ