സൗദി അറേബ്യയില്‍ സ്ത്രീകള്‍ വിവാഹ മോചനം ആവശ്യപ്പെടുന്നത് വര്‍ധിക്കുന്നു; കാരണം ജോലി ചെയ്യാനും പുറത്ത് പോവാനും ഡ്രൈവ് ചെയ്യാനും അനുവദിക്കാത്തത്
World News
സൗദി അറേബ്യയില്‍ സ്ത്രീകള്‍ വിവാഹ മോചനം ആവശ്യപ്പെടുന്നത് വര്‍ധിക്കുന്നു; കാരണം ജോലി ചെയ്യാനും പുറത്ത് പോവാനും ഡ്രൈവ് ചെയ്യാനും അനുവദിക്കാത്തത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 29th October 2019, 3:09 pm

ജോലി ചെയ്യാനും പുറത്ത് പോവാനും ഡ്രൈവ് ചെയ്യാനും അനുവദിക്കാത്ത ഭര്‍ത്താക്കന്‍മാരോടൊത്ത് ജീവിക്കാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപിച്ച് വിവാഹ മോചനം തേടുന്ന സ്ത്രീകളുടെ എണ്ണം സൗദി അറേബ്യയില്‍ വര്‍ധിക്കുന്നു. സൗദി നിയമ മന്ത്രാലയം പുറത്ത് വിട്ട കണക്കുകളാണ് ഇക്കാര്യം പറയുന്നത്.

31131 വിവാഹ മോചന കേസുകളാണ് ഈ വര്‍ഷം ഇത് വരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ കൂടുതല്‍ കേസുകളും ജോലി ചെയ്യാനും പുറത്ത് പോവാനും ഡ്രൈവ് ചെയ്യാനും അനുവദിക്കാത്ത ഭര്‍ത്താക്കന്‍മാരില്‍ നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ടിട്ടുള്ളതാണ്.

സൗദി മന്ത്രാലയം സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കുന്ന നിയമങ്ങള്‍ അടുത്ത കാലത്ത് നടപ്പിലാക്കിയിരുന്നു. നിയമങ്ങള്‍ വന്നെങ്കിലും ഇത് നടപ്പിലാക്കാന്‍ സമ്മതിക്കാത്ത ഭര്‍ത്താക്കന്‍മാരില്‍ നിന്നാണ് കൂടുതല്‍ പേരും വിവാഹ മോചനം ആവശ്യപ്പെടുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പുരുഷന്‍മാരില്ലാതെ തന്നെ സ്ത്രീകള്‍ക്ക് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാനും രാജ്യത്തിന് പുറത്ത് പോവാനും ഉള്ള അവകാശം തരുന്ന നിയമം ആഗസ്തില്‍ സൗദിയില്‍ നടപ്പിലാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിംഗിനുള്ള അവകാശവും നല്‍കിയിരുന്നു. പക്ഷെ ഇതൊന്നും പല കുടുംബങ്ങളിലെ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ അനുവദിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് വിവാഹ മോചന കേസുകള്‍ വര്‍ധിക്കുന്നതെന്ന് നിയമരംഗത്തെ വിദഗ്ദര്‍ പറയുന്നു.