വിദേശികള്‍ക്ക് ഉംറ തീര്‍ത്ഥാടനത്തിന് പ്രായപരിധി നിശ്ചയിച്ച് സൗദി
റിയാദ്: വിദേശികളായ തീര്‍ത്ഥാടകര്‍ക്ക് ഉംറ പെര്‍മിറ്റ് നല്‍കുന്നതിന് പ്രായപരിധി ഏര്‍പ്പെടുത്തി സൗദി അറേബ്യ.
18 വയസ് മുതല്‍ 50 വയസ് വരെ പ്രായമുള്ളവിദേശ തീര്‍ത്ഥാടകര്‍ക്ക് മാത്രമാണ് ഇനി മുതല്‍ പെര്‍മിറ്റ് നല്‍കുക.
തീര്‍ത്ഥാടനത്തിനെത്തുന്നവര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവരായിരിക്കണമെന്നും നിബന്ധനയുണ്ട്. ഇലക്ട്രോണിക് എന്‍ട്രി വിസ ലഭിക്കണമെങ്കില്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും പറയുന്നുണ്ട്.
മക്കയിലും മദീനയിലും പ്രാര്‍ത്ഥിക്കുന്നതിന് വേണ്ട പെര്‍മിറ്റ് നല്‍കുന്നതിന് ആപ്പുകളും ഈയിടെ സൗദി സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു.
കഴിഞ്ഞ മാസമാണ് രാജ്യത്തെ കൊവിഡ് സാഹചര്യത്തില്‍ പുരോഗതി വന്നതോടെ നിയന്ത്രണങ്ങളില്‍ ഭരണകൂടം ഇളവ് വരുത്തിത്തുടങ്ങിയത്. മക്കയിലും മദീനയിലും സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള നിയന്ത്രണങ്ങള്‍ ഇതിന്റെ ഭാഗമായി പിന്‍വലിച്ചിരുന്നു.
എന്നാല്‍ മാസ്‌ക് ധരിക്കുന്നതില്‍ ഇളവ് നല്‍കിയിട്ടില്ല.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം , വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
VIDEO
Content Highlight: Saudi Arabia imposed age limit for overseas Umrah pilgrims