ഡോക്ടര്‍ക്ക് കൊവിഡ് 19; സൗദിയിലെ രാജകീയ ആശുപത്രി അടച്ചു
international
ഡോക്ടര്‍ക്ക് കൊവിഡ് 19; സൗദിയിലെ രാജകീയ ആശുപത്രി അടച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th March 2020, 11:16 pm

റിയാദ്: ഡോക്ടര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ സൗദിയിലെ രാജകൊട്ടാരത്തിന്റെ ആശുപത്രി അടച്ചു. കിംഗ് ഫൈസല്‍ ആശുപത്രിയാണ് അടച്ചിട്ടതെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

സൗദി രാജാവ് സല്‍മാന്‍ സെല്‍ഫ് ഐസോലേഷനില്‍ കഴിയുകയാണ്.

ആയിരത്തോളം കിടക്കകളുള്ള രാജ്യത്തെ ഏറ്റവും വലിയ ആശുപത്രിയായ കിംഗ് ഫൈസല്‍ ചൊവ്വാഴ്ച വരെയാണ് അടച്ചിടുന്നത്.

ആശുപത്രിയിലെ 12 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും പരിശോധന പരിമിതപ്പെടുത്തിയിരിക്കുന്നതിനാല്‍ കൃത്യമായ എണ്ണം അറിയില്ലെന്ന് പേര് വെളിപ്പെടുത്താത്ത ആശുപത്രി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആശുപത്രിയില്‍ സ്ഥിരമായി നടക്കാറുള്ള പരിശോധനകളും നിര്‍ത്തിവെച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ച നല്‍കിയ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 274 കൊവിഡ് 19 കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്.

WATCH THIS VIDEO: