റിയാദ്: വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന ഹജ്ജ് തീര്‍ഥാടകരില്‍ നിന്ന് അപേക്ഷകള്‍ ശേഖരിക്കുന്നതിന് നിയോഗിച്ച കമ്പനിക്ക് ഇന്ത്യന്‍ സര്‍ക്കാരുമായി അടുത്ത ബന്ധമുണ്ടെന്ന വെളിപ്പെടുത്തലുമായി
മിഡില്‍ ഈസ്റ്റ് ഐ.
ഓസ്ട്രേലിയ, യൂറോപ്പ്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ സര്‍ക്കാര്‍ പോര്‍ട്ടലായ മോട്ടാവിഫ് വഴി വിസയ്ക്ക് അപേക്ഷിക്കേണ്ടതുണ്ടെന്ന് സൗദി അധികൃതര്‍ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.
പുതിയ മാറ്റങ്ങള്‍ പ്രകാരം തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഓട്ടോമാറ്റഡ് ലോട്ടറി സംവിധാനത്തിലൂടെ അവരുടെ സ്ഥാനം ഉറപ്പിക്കാം. ഇതിന് ശേഷം സൗദി ഗവണ്‍മെന്റ് പോര്‍ട്ടല്‍ വഴി നേരിട്ട് അവരുടെ ഗതാഗത-താമസ സൗകര്യങ്ങളും സജ്ജീകരിക്കാം.
ഇന്ത്യയില്‍ ഭരണകക്ഷിയായ ബി.ജെ.പിയുടെ നേതൃത്വത്തില്‍ മുസ്‌ലിങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ ഇന്ത്യയില്‍ രൂക്ഷമാക്കുന്ന സാഹചര്യത്തില്‍ സൗദി ഭരണകൂടത്തിന്റെ നടപടിക്കെതിരെ വിവിധ മേഖലകളില്‍ നിന്നും പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. എം.ഇ.ഇയുടെ വെളിപ്പെടുത്തല്‍ ആശങ്കാജനകമാണെന്ന വാദങ്ങളും ഉയരുന്നുണ്ട്.
മുസ്ലിങ്ങളുടെ വിവരങ്ങള്‍ ബി.ജെ.പി അധികാരത്തിലുള്ള കമ്പനിക്ക് ലഭിക്കുന്നത് മുസ്‌ലിങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ വഴിവെച്ചേക്കാമെന്ന ആശങ്കയും ഇന്ത്യന്‍ പ്രവര്‍ത്തകര്‍ മുന്നോട്ട് വെക്കുന്നുണ്ട്.
ഹിജാബിനുള്‍പ്പെടെ നിയന്ത്രണങ്ങളും, മുസ്‌ലിം വിരുദ്ധതയും നിലനില്‍ക്കുന്ന പ്രധാന കേന്ദ്രമാണ് ബി.ജെ.പി നേതൃത്വം.
പോര്‍ട്ടലിലൂടെ അപേക്ഷിച്ച മുസ്‌ലിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ തെറ്റായ രീതിയില്‍ ഉപയോഗിക്കപ്പെടാനും സാധ്യകതകള്‍ ഏറെയാണ്. പ്രവാചക നിന്ദയില്‍ പ്രതിഷേധിക്കുന്ന അതേ അറബ് രാജ്യങ്ങളില്‍ നിന്ന് തന്നെ ഇത്തരം നടപടികള്‍ കൂടിയുണ്ടാകുന്നത് അപലപനീയമാണ്,’ ന്യൂദല്‍ഹി ആസ്ഥാനമായുള്ള നബിയ ഖാന്‍ എം.ഇ.ഇയോട് പറഞ്ഞു.
Content Highlight: Saudi Arabia hires company linked to India’s Modi to process applications on Hajj