| Monday, 27th December 2021, 10:06 am

ഇസ്‌ലാമികമല്ലാത്ത പ്രതീകങ്ങള്‍ രാജ്യത്ത് നിന്ന് നീക്കം ചെയ്യും; സൗദി അറേബ്യയില്‍ ക്രിസ്മസ് ട്രീ ഇറക്കുമതി നിരോധിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: സൗദി അറേബ്യയിലേക്ക് ക്രിസ്മസ് ട്രീ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചതായി റിപ്പോര്‍ട്ട്. ഗള്‍ഫ് ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

സൗദിയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ക്രിസ്മസ് ആഘോഷിക്കുന്നതിന്റെ വാര്‍ത്തകളും ദൃശ്യങ്ങളുമെല്ലാം പുറത്തുവരികയും, ഭരണപരിഷ്‌കാരങ്ങളുടെ ഭാഗമായി രാജ്യം എല്ലാ തരത്തിലുള്ള ആഘോഷങ്ങള്‍ക്കും വേദിയാവുകയാണ് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വരുന്നതിനുമിടെയാണ് പുതിയ നിരോധനം സംബന്ധിച്ച വാര്‍ത്ത.

സൗദിയുടെ ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റിയാണ് നിരോധനത്തിന്റെ കാര്യം പ്രഖ്യാപിച്ചത്. ക്രിസ്മസ് ട്രീയുടെ രാജ്യത്തെ അനുമതി സംബന്ധിച്ച ചോദ്യത്തോടുള്ള പ്രതികരണമായാണ് ഇക്കാര്യം പറഞ്ഞത്.

”ക്രിസ്മസ് ട്രീയും ഇസ്‌ലാമികമല്ലാത്ത മറ്റ് പ്രതീകങ്ങളും ഇറക്കുമതി ചെയ്യുന്നത് രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്,” ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി പറഞ്ഞു.

ശരീഅത്ത് നിയമത്തിനെതിരെന്ന് പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് നേരത്തെ കുവൈത്തിലെ മാളില്‍ സ്ഥാപിച്ചിരുന്ന ക്രിസ്മസ് ട്രീ അധികൃതര്‍ നീക്കം ചെയ്തിരുന്നു.

ക്രിസ്മസ് ട്രീ സ്ഥാപിച്ചത് ഇസ്‌ലാമിനും ശരീഅത്ത് നിയമത്തിനും കുവൈത്തിന്റെ പാരമ്പര്യത്തിനും എതിരാണെന്ന് പറഞ്ഞ് രാജ്യത്തെ നിരവധി പൗരന്മാര്‍ ഓണ്‍ലൈന്‍ വഴി പരാതി നല്‍കിയെന്ന് കുവൈത്തി പോര്‍ട്ടലായ അല്‍ മജ്‌ലിസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Saudi Arabia has said that importing Christmas trees is banned

We use cookies to give you the best possible experience. Learn more