| Wednesday, 18th November 2020, 11:34 pm

ഇനി കാണിയല്ല, കളിക്കളത്തില്‍; സൗദിയില്‍ ആദ്യ വനിതാ ഫുട്‌ബോള്‍ ലീഗിന് തുടക്കം

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: ചരിത്രത്തിലാദ്യമായി സൗദി സ്ത്രീകള്‍ ബൂട്ടണിഞ്ഞ് ഫുട്‌ബോള്‍ കളത്തിലിറങ്ങി. സൗദിയിലെ ആദ്യ ഫുട്‌ബോള്‍ ലീഗിനാണ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ തുടക്കം കുറിച്ചിരിക്കുന്നത്.

റിയാദ്, ജിദ്ദ, ദമ്മാം തുടങ്ങിയ നഗരങ്ങളില്‍ നിന്നുള്ള 24 വനിതാ ടീമുകളില്‍ നിന്നായി 600 കായിക താരങ്ങളാണ് ചാമ്പ്യന്‍ഷിപ്പ് കപ്പിനായി കളത്തിലിറങ്ങുന്നത്.

ചൊവ്വാഴ്ച ഓപ്പണിംഗ് മാച്ച് നടന്നെങ്കിലും ഇത് ടെലിവിഷനില്‍ സംപ്രേഷണം ചെയ്തിട്ടില്ല. ഉദ്ഘാടന ദിവസം ജിദ്ദയിലും ദമ്മാമിലുമായി ഏഴ് മത്സരങ്ങളാണ് നടന്നത്. മാര്‍ച്ചില്‍ ആയിരുന്നു മത്സരം നടക്കേണ്ടിയിരുന്നതെങ്കിലും കൊവിഡ് മൂലം ഇത് നീട്ടിവെക്കുകയായിരുന്നു. അതത് നഗരങ്ങളില്‍ വിജയിക്കുന്ന ടീമുകള്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കും. 2018 ലാണ് സൗദിയില്‍ ഫുട്‌ബോള്‍ മത്സരം കാണാനായി സ്ത്രീകള്‍ക്ക് സ്‌റ്റേഡിയത്തില്‍ വരാന്‍ അനുമതി ലഭിച്ചത്.

ഫുട്‌ബോള്‍ ടൂര്‍ണമെന്റിനു പുറമെ ഈ ആഴ്ച തന്നെ സൗദിയില്‍ ആദ്യ അന്താരാഷ്ട്ര വനിതാ ഗോള്‍ഫ് ടൂര്‍ണമെന്റും നടക്കും. സ്ത്രീകള്‍ക്ക് കായികരംഗത്ത് അവസരങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ പുതിയ പദ്ധതികള്‍ എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

അതേസമയം രാജ്യത്തെ മനുഷ്യാവകാശ ലംഘനങ്ങള്‍ ലോകത്തിനു മുന്നില്‍ മറയ്ക്കാനായുള്ള സ്‌പോര്‍ട് വാഷാണ് സൗദി ഭരണകൂടം നടപ്പാക്കുന്നതെന്നും വിമര്‍ശനമുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more