2024ൽ 213 പേരുടെ വധശിക്ഷ നടപ്പിലാക്കി സൗദി; 30 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്ക്
World News
2024ൽ 213 പേരുടെ വധശിക്ഷ നടപ്പിലാക്കി സൗദി; 30 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th October 2024, 12:55 pm

റിയാദ്: സൗദി അറേബ്യയിലെ അധികാരികൾ 2024 ൻ്റെ തുടക്കം മുതൽ കുറഞ്ഞത് 213 പേരെയെങ്കിലും വധിച്ചെന്ന് ബ്രിട്ടിഷ് ആസ്ഥാനമായുള്ള
പൗരാവകാശ സംഘടനയായ റിപ്രൈവ്. 1990-ന് ശേഷം രാജ്യത്ത് ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പാക്കിയ സമയമാണിത്.

‘ലോകത്തിൻ്റെ ശ്രദ്ധ മിഡിൽ ഈസ്റ്റിലെ ഭീകരതയിലേക്ക് തിരിയുമ്പോൾ , സൗദി അറേബ്യയിലെ രക്തച്ചൊരിച്ചിലിനെക്കുറിച്ച് ആരും സംസാരിക്കുന്നില്ല,’ റിപ്രീവിൻ്റെ ഡെപ്യൂട്ടി ഡയറക്ടർ ഹാരിയറ്റ് മക്കലോക്ക് മിഡിൽ ഈസ്റ്റ് ഐയോട് പറഞ്ഞു.

തീവ്രവാദവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും മയക്കുമരുന്ന് കുറ്റങ്ങൾക്കുള്ള വധശിക്ഷ പുനരാരംഭിച്ചതുമാണ് സൗദി അറേബ്യയിൽ വധശിക്ഷകൾ വർദ്ധിക്കുന്നതിന് പ്രധാന കാരണം.

വിവിധ അന്താരാഷ്‌ട്രങ്ങൾ അപലപിച്ചിട്ടും സൗദി അധികാരികൾ വധശിക്ഷയെ ന്യായീകരിക്കുകയാണ് ചെയ്യുന്നതെന്നും റിപ്രൈവ് പറഞ്ഞു. സുധി അധികാരികൾ തങ്ങളുടെ രാജ്യത്തിന്റെ ക്രമസമാധാനം ഉറപ്പാക്കാൻ ഈ നിയമം ആവശ്യമാണെന്നും ഇത് നിയമവിധേയമാണെന്ന് ന്യായീകരിക്കുകയും ചെയ്യുകയാണെന്ന് സംഘടന കൂട്ടിച്ചേർത്തു.

ആംനസ്റ്റി ഇൻ്റർനാഷണലിൻ്റെ റിപ്പോർട്ട് അനുസരിച്ച്, 2024-ൽ, മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് സൗദി അധികൃതർ ഇതുവരെ 53 വ്യക്തികളെ വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടുണ്ട്.

‘സൗദി അറേബ്യയുടെ അധികാരികൾ മനുഷ്യജീവിതത്തോട് അനാദരവ് കാണിക്കുന്നു. നിരന്തരമായ കൊലപാതക പരമ്പരയാണ് അവർ പിന്തുടരുന്നത്’, ആംനസ്റ്റി ഇൻ്റർനാഷണലിൻ്റെ സെക്രട്ടറി ജനറൽ ആഗ്നസ് കാലമർഡ് പറഞ്ഞു.

രാജ്യത്ത് രേഖപ്പെടുത്തിയ വധശിക്ഷകളുടെ എണ്ണം 2021ൽ 65 ആയിരുന്നത് 2022ൽ 196 ആയി. 2022 ൽ , വധശിക്ഷ നടപ്പാക്കിയവരുടെ എണ്ണത്തിൽ സൗദി അറേബ്യ ലോകത്ത് മൂന്നാം സ്ഥാനത്ത് എത്തി. 2023 ൽ സൗദി അറേബ്യ 170 പേരെ വധിച്ചു.

 

 

 

Content Highlight: Saudi Arabia executed 213 so far in 2024, highest in over 30 years