| Thursday, 15th March 2018, 8:15 pm

ഇറാന്‍ ആണവായുധ നിര്‍മാണം തുടര്‍ന്നാല്‍ വേണ്ട നടപടികള്‍ ഞങ്ങളും സ്വീകരിക്കും: മുന്നറിയിപ്പുമായി സൗദി അറേബ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: ആണവായുധ നിര്‍മാണത്തിനു മടിക്കില്ലെന്ന മുന്നറിയിപ്പുമായി സൗദി അറേബ്യ. ആണവായുധം വേണമെന്ന് സൗദിക്ക് ആഗ്രഹമില്ലെങ്കിലും ഇറാന്‍ ആണവായുധം നിര്‍മിച്ചാല്‍ മടിച്ചുനില്‍ക്കാതെ ആണവായുധം നിര്‍മിക്കുമെന്ന് സൗദിയിലെ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. സി.ബി.എസ്സിനു നല്‍കിയ ടെലിവിഷന്‍ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.

Read Also : സഹോദരന്‍ എനിക്കൊപ്പമല്ല താമസിക്കുന്നത്, പിന്നെങ്ങനെ ഹസിനെ പീഡിപ്പിക്കും; തെളിവ് തന്‍റെ പക്കലുണ്ടെന്ന് ഷമി

“ഏതെങ്കിലും തരത്തിലുള്ള ആണവായുധം വേണമെന്ന് സൗദി അറേബ്യയ്ക്ക് ആഗ്രഹമില്ല. എന്നാല്‍, ഇറാന്‍ ആണവായുധം നിര്‍മിക്കുന്ന പക്ഷം യാതൊരു സംശയവും വേണ്ട, ആണവായുധ നിര്‍മാണത്തിനു വേണ്ട നടപടികള്‍ സൗദിയും സ്വീകരിക്കും” അഭിമുഖത്തില്‍ രാജകുമാരന്‍ വ്യക്തമാക്കി. ഈമാസം 19 ന് യുഎസ് സന്ദര്‍ശിക്കാനിരിക്കെയാണ് രാജകുമാരന്‍ ഈപ്രഖ്യാപനം നടത്തിയത് എന്നതും ശ്രദ്ധേയമാണ്.

Read Also :പൈപ്പും പട്ടികയും ഉപയോഗിച്ച് അധ്യാപകരുടെ മര്‍ദ്ദനം; ഫറൂഖ് കോളേജില്‍ അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

നേരത്തെ ആണവ ബാലിസ്റ്റിക് മിസൈലുകളുടെ നിര്‍മാണവുമായി മുന്നോട്ടുപോകുന്ന ഇറാനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് സൗദി, യുഎഇ, ഈജിപ്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ അടുത്തിടെ സംയുക്ത പ്രസ്താവന നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇറാന്‍ ആണവായുധ നിര്‍മാണവുമായി മുന്നോട്ടു പോയാല്‍ അതേവഴി തേടുമെന്ന സൗദിയുടെ മുന്നറിയിപ്പ്.

Read Also : ‘ചലോ ലഖ്നൗ’; എന്തൊക്കെ വന്നാലും സമരത്തില്‍ നിന്ന് പിന്നോട്ടില്ല; സമരം ശക്തമാക്കാനൊരുങ്ങി കിസാന്‍ സഭ

അടുത്തകാലത്തായി സൗദിയും ഇറാനുമായുള്ള ഉഭയകക്ഷി ബന്ധം വളരെ മോശമായിട്ടാണ് പോകുന്നത്. സിറിയ, യെമന്‍ എന്നിവിടങ്ങളിലെ ആഭ്യന്തര സംഘര്‍ഷം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇരുരാജ്യങ്ങള്‍ക്കും വിരുദ്ധ നിലപാടാണുള്ളത്.

We use cookies to give you the best possible experience. Learn more