റിയാദ്: കൊവിഡ് 19 നെ തുടര്‍ന്ന് താല്‍ക്കാലികമായി അവസാനിപ്പിച്ച വെടിനിര്‍ത്തല്‍ വീണ്ടും ആരംഭിച്ച് ഹൂതികള്‍. റിയാദിനെ ലക്ഷ്യമാക്കി യെമനിലെ ഹൂതികള്‍ നടത്തിയ ആക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു.
എട്ട് സായുധ ഡ്രോണുകളും മൂന്ന് ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് സൗദി തലസ്ഥാനമായ റിയാദിനെ ലക്ഷ്യമിട്ട് നടന്ന ആക്രമണം തീര്‍ത്തും അപലയനീയമാണെന്നാണ് സൗദി മന്ത്രിസഭ പറഞ്ഞത്. വാര്‍ത്താ ഏജന്‍സി എസ്.പി.എ യാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നൂറ് കണക്കിന് പൗരന്മാരുടെ ജീവന് വെല്ലുവിളിയുയര്‍ത്തി നടത്തിയ ഭീകരാക്രമണമായിരുന്നു ഹൂതികള്‍ നടത്തിയതെന്ന് സൗദി പറഞ്ഞു. രണ്ടോളം സ്‌ഫോടനകള്‍ സൗദിയില്‍ ചൊവ്വാഴ്ച നടന്നിട്ടുണ്ട്.
തങ്ങള്‍ സൗദി പ്രതിരോധ മന്ത്രാലയത്തെയും സൈനിക താവളത്തെയും ആക്രമിച്ചതായി ഹൂതികള്‍ പറഞ്ഞു. അതേസമയം, ഒരു മിസൈല്‍ വെടിവെച്ചിട്ടതായി സൗദി നേതൃത്വത്തിലുള്ള സൈനിക സഖ്യം പറഞ്ഞു.
സൗദിയുമായി നടക്കുന്ന സംഘര്‍ഷത്തിനിടെ ഹൂതികള്‍ നിരന്തരം വെടിവെപ്പ് നടത്തിയിരുന്നെങ്കിലും കഴിഞ്ഞ മാര്‍ച്ച് വരെ റിയാദിന് നേരെ ആക്രമണമൊന്നും നടത്തിയിരുന്നില്ല.
കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ ആറ് ആഴ്ചയായി നിര്‍ത്തിവെച്ച വെടിവെപ്പ് വീണ്ടും പുനരാരംഭച്ചിരിക്കുകയാണ് ഹൂതികള്‍.
ഏറ്റവും ദരിദ്രമായ അറേബ്യന്‍ രാജ്യങ്ങളില്‍ ഒന്നാണ് യെമന്‍. സുന്നികളായ ഭരണവര്‍ഗ്ഗവും, ഷിയാക്കളായ വിമതരും തമ്മില്‍ നടന്ന യുദ്ധത്തില്‍ സൗദി ഇടപെട്ടതോടെ് ഹൂതികള്‍ സൗദിക്കെതിരെ തിരിഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക