ഹൈദരബാദുകാരിയെ ഭര്‍ത്താവ് പത്രപരസ്യത്തിലൂടെ മെഴിചൊല്ലി
India
ഹൈദരബാദുകാരിയെ ഭര്‍ത്താവ് പത്രപരസ്യത്തിലൂടെ മെഴിചൊല്ലി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 6th April 2017, 3:02 pm

 

ഹൈദരാബാദ്: മുത്തലാഖിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ രാജ്യത്ത് പുരോഗമിക്കുന്നതിനിടെ ഹൈദരാബാദില്‍ നിന്നും പരാതിയുമായി ഇരുപത്തഞ്ചുകാരി രംഗത്ത്. ഭര്‍ത്താവ് പത്രപ്പരസ്യത്തിലൂടെ മൊഴി ചൊല്ലിയെന്ന പരാതിയുമായാണ് യുവതി പൊലീസിനെ സമീപിച്ചിരിക്കുന്നത്. സൗദി അറേബ്യയില്‍ താമസിക്കുന്ന മൊഹദ് മുസ്താഖുദ്ദീന്‍ എന്ന യുവാവാണ് പ്രാദേശിക ഉര്‍ദു പത്രത്തില്‍ പരസ്യം നല്‍കി യുവതിയെ മൊഴിചൊല്ലിയിരിക്കുന്നത്.


Also read പ്ലസ്ടു വിദ്യാര്‍ത്ഥിയെ ആര്‍.എസ്.എസ് കാര്‍ കൊലപ്പെടുത്തിയത് ആസൂത്രിതമായി; വീട്ടില്‍ രണ്ട് തവണ തിരഞ്ഞെത്തിയെന്ന് മൊഴി


യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിവാഹം നടന്ന രണ്ടു വര്‍ഷങ്ങള്‍ക്ക ശേഷമാണ് യുവാവ് ഭാര്യയെ മൊഴിചൊല്ലിയിരിക്കുന്നത്. വിവാഹത്തെതുടര്‍ന്ന് ഭാര്യയെയും സൗദിയിലേക്ക് കൊണ്ടു പോയ ഇയാള്‍ കുട്ടിയുണ്ടായതോടെ നാട്ടിലേക്ക് മടങ്ങുകയായിരുന്നു.


Dont miss നിങ്ങള്‍ കൊന്നത് ക്ഷീര കര്‍ഷകനെയാണ് പശുക്കടത്തുകാരനെയല്ല; ഗോരക്ഷാ സേന മര്‍ദിച്ച് കൊന്ന പെഹ്‌ലുഖാന്റെ മകന്‍ പറയുന്നു


10 മാസം പ്രായമുള്ള കുട്ടിയുമായ് നാട്ടിലെത്തിയ ഇയാള്‍ ഭാര്യയെ നാട്ടിലാക്കിയ ശേഷം കഴിഞ്ഞ മാസമാണ് സൗദിയിലേക്ക് മടങ്ങിയത്. പിന്നീട് ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്നാണ് യുവതി പറയുന്നത്. ഒരു പ്രാദേശിക ഉര്‍ദു പത്രത്തില്‍ നല്‍കിയ പരസ്യത്തിലൂടെ ഇയാള്‍ തന്നെ മൊഴിചൊല്ലുകയായിരുന്നുവെന്നാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്.

നേരത്തെ 20 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ട് ഇയാള്‍ ഭാര്യയെ പീഡിപ്പിച്ചിരുന്നതായും പോലീസ് പറഞ്ഞു. മുസ്ലീം നിയമ പ്രകാരം പത്രപ്പരസ്യത്തിലൂടെയുള്ള മൊഴിചൊല്ലല്‍ നിയമപ്രകാരമുള്ളതാണോ എന്നത് പരിശോധിക്കുകയാണെന്നും അതിനുശേഷം നടപടിയെടുക്കുമെന്നും പൊലീസ് പറഞ്ഞു.

ഭര്‍ത്തൃപീഡനം, വഞ്ചന, കുറ്റകരമായ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് മുസ്താഖുദ്ദീനെതിരെ നിലവില്‍ ചുമത്തിയിരിക്കുന്നത്.