കൊവിഡ്; സൗദിയില്‍ ഇന്നു മരിച്ചത് 40 പേര്‍; 4233 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു, എംബസി അടച്ച് യെമന്‍
Gulf
കൊവിഡ്; സൗദിയില്‍ ഇന്നു മരിച്ചത് 40 പേര്‍; 4233 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു, എംബസി അടച്ച് യെമന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th June 2020, 7:44 pm

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് ഞായറാഴ്ച മരിച്ചത് 40 പേര്‍. 4233 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഞായറാഴ്ചത്തെ കൊവിഡ് കേസുകളില്‍ 40 ശതമാനവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് റിയാദില്‍ നിന്നാണ്. 1735 പേര്‍ക്കാണ് റിയാദില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ജിദ്ദയില്‍ 352 പേര്‍ക്കും, മക്കയില്‍ 314 പേര്‍ക്കും ദമ്മാമില്‍ 161 ഉം മദീനയില്‍ 158 പേര്‍ക്കും പുതുതായി കൊവിഡ് സ്ഥിരീകരിച്ചു.

2172 പേര്‍ ഇന്ന് രോഗവിമുക്തി നേടി. ഇതുവരെ 84720 പേര്‍ സൗദിയില്‍ കൊവിഡ് മുക്തി നേടി. ഇതുവരെ 972 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ക്ക് പുനരാരംഭിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

സൗദിയില്‍ കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ യെമനും ഫിലിപ്പീന്‍സും സൗദിയിലെ തങ്ങളുടെ എംബസി അടച്ചിടുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എംബസി ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ