| Friday, 12th June 2020, 12:17 am

മരണനിരക്കില്‍ രണ്ടാം ദിവസവും കുറവില്ല; സൗദിയില്‍ 38 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: സൗദിയില്‍ കൊവിഡ് ബാധിച്ച് വ്യാഴാഴ്ച മരിച്ചത് 38 പേര്‍. ഇതോടെ രാജ്യത്തെ ഇതുവരെയുള്ള കൊവിഡ് മരണം 857 ആയി. 3733 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു.

വ്യാഴാഴ്ചത്തെ കൊവിഡ് കേസുകളില്‍ മൂന്നില്‍ ഒരു ഭാഗവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് റിയാദില്‍ നിന്നാണ്. 1431 കേസുകളാണ് സൗദിയില്‍ പുതുതായി സ്ഥിരീകരിച്ചിരിക്കുന്നത്. ജിദ്ദയില്‍ 294 പേര്‍ക്കും മക്കയില്‍ 293 പേര്‍ക്കും ദമ്മാമില്‍ 214 പേര്‍ക്കും വ്യഴാഴ്ച കൊവിഡ് സ്ഥിരീകരിച്ചു.

2065 പേര്‍ കൂടി സൗദിയില്‍ കൊവിഡ് രോഗമുക്തി നേടി. ഇതുവരെ 80,019 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് ഭേദമായത്.
വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കായി പള്ളികള്‍ 40 മിനുട്ട് മുമ്പ് തുറക്കുമെന്ന് സൗദി ഇസ്ലാമിക കാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. അതേസമയം മക്കയിലെയും ജിദ്ദയിലെയും പള്ളികള്‍ തുറക്കില്ല.

ബുധനാഴ്ച 36 പേരാണ് സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 3717 പേര്‍ക്കു കൂടി രോഗബാധ സ്ഥിരീകരിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more