| Sunday, 19th March 2023, 8:10 pm

പൗരത്വ നിയമത്തില്‍ ഭേദഗതിയുമായി സൗദി അറേബ്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: പൗരത്വ നിയമത്തില്‍ ഭേദഗതിയുമായി സൗദി അറേബ്യ. പ്രധാനമന്ത്രിയുടെ ഉത്തരവോടെ തെരഞ്ഞെടുക്കപ്പെട്ട വിദേശികള്‍ക്ക് രാജ്യത്ത് പൗരത്വം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പുതിയ തീരുമാനം.

സൗദി പൗരത്വ നിയമത്തിലെ എട്ടാം അനുച്ഛേദത്തിലാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. ഭേദഗതി സംബന്ധിച്ച വിവരങ്ങള്‍ രാജ്യത്തെ ഔദ്യോഗിക ഗസറ്റിലൂടെയും ട്വിറ്റര്‍ അക്കൗണ്ടിലൂടെയും അധികൃതര്‍ പങ്കുവെച്ചിരുന്നു.

പുതിയ ഭേദഗതി പ്രകാരം ആഭ്യന്തര മന്ത്രി നിര്‍ദേശിക്കുന്ന വ്യക്തിക്ക് പ്രധാനമന്ത്രിയുടെ ഉത്തരവോടെ പൗരത്വം അനുവദിക്കും. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.

ആര്‍ക്കൊക്കെ സൗദിയില്‍ പൗരത്വത്തിന് അപേക്ഷിക്കാം:

1. സൗദി സ്വദേശിനിയുടെ മക്കള്‍ക്ക് പിതാവ് വിദേശിയായിരുന്നാലും സൗദി പൗരത്വത്തിന് അപേക്ഷിക്കാം.

2. 18 വയസ് പൂര്‍ത്തിയാക്കിയിരിക്കണം.

3. അറബി ഭാഷ കൃത്യമായി കൈകാര്യം ചെയ്യാനുള്ള അറിവ്.

4. നല്ല സ്വഭാവം

5. പൗരത്വത്തിന് അപേക്ഷിക്കുന്നതിന് കുറഞ്ഞത് ആറു മാസം മുമ്പെങ്കിലും ജയിലില്‍ കഴിയുകയോ കേസില്‍ പ്രതിയാകുകയോ ചെയ്തിരിക്കരുത്.

Content Highlight: Saudi Arabia amends laws to grant citizenship to foreign nationals

We use cookies to give you the best possible experience. Learn more