സൗദിയില്‍ മോഷണക്കുറ്റത്തിന് യമനി പൗരന്റെ കൈ ഛേദിച്ചു
News of the day
സൗദിയില്‍ മോഷണക്കുറ്റത്തിന് യമനി പൗരന്റെ കൈ ഛേദിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th December 2014, 4:38 pm

cut-off-hand
റിയാദ്: സൗദിയില്‍ മോഷണക്കുറ്റത്തിന്‍ യമന്‍ പൗരന്റെ വലത് കൈ ഛേദിച്ചു. സൗദി അഭ്യന്തര മന്ത്രി അബ്ദു റഹ്മാന്‍ ഹസ്ബറാണ് ഇക്കാര്യം പുറത്ത് വിട്ടത്. തിങ്കളാഴ്ചയാണ് ശിക്ഷ നടപ്പാക്കിയത്. നിരവധി മോഷണ കേസുകളില്‍ പ്രതിയാണിയാള്‍. കോടതിയാണ് ഇദ്ദേഹത്തിന് ശിക്ഷ വിധിച്ചിരിക്കുന്നത്.

ഈ വര്‍ഷം 80ഓളം പേരുടെ കരങ്ങള്‍ ഛേദിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍. ലോകത്തില്‍ വധ ശിക്ഷയും കൈ വെട്ടലും ഏറ്റവും അധികം നടപ്പിലാക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് സൗദി അറേബ്യ.

സൗദിയില്‍ ബലാല്‍സംഗം, കൊലപാതകം, മതപരിത്യാഗം, മയക്ക് മരുന്ന് കടത്ത്, എന്നിവക്കെല്ലാം കടുത്ത ശിക്ഷയാണ് നല്‍കുന്നത്. നിലവില്‍ നിരവധി വിമര്‍ശനങ്ങളാണ് സൗദി നിയമങ്ങള്‍ക്കെതിരെ മുസ്‌ലിം ലോകത്ത് നിന്നടക്കം ഉയര്‍ന്ന് വരുന്നത്.