ഫ്‌ളോറിഡ: അമേരിക്കന്‍ സൈനിക കേന്ദ്രത്തില്‍ വെടിവെപ്പു നടത്തി സൗദി പൗരനായ നാവിക സേനാ ഉദ്യോഗസ്ഥന്‍. വെടിവെപ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു.ഫ്‌ളോറിഡയിലെ നാവിക സേന കേന്ദ്രത്തിലാണ് വെടിവെപ്പുണ്ടായത്.
അക്രമിയെ സംഭവ സ്ഥലത്തു വെച്ച് തന്നെ സേന ഉദ്യോഗസ്ഥന്‍ വെടിവെച്ചു കൊന്നു. അക്രമത്തില്‍ പന്ത്രണ്ടു പേര്‍ക്കാണ് പരിക്കേറ്റതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വെടിവെപ്പ് നടത്തിയ സൗദി പൗരന്‍ ഫ്‌ളോറിഡയിലെ നാവികസേന കേന്ദ്രത്തില്‍ പരിശീലനം നേടാനെത്തിയതാണ്. എഫ്.ബി.ഐയും സൈനിക ഉദോഗസ്ഥരുമായും നടത്തിയ അന്വേഷണത്തിലാണ് അക്രമിയെ പറ്റിയുള്ള വിവരം ലഭിച്ചതെന്ന് ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് അറിയിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വെടിവെപ്പ് നടത്തിയ സൗദി പൗരന്‍ സൗദി നാവിക സേനയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഒരു യു.എസ് സേനാംഗം അസോസിയേറ്റ് പ്രസ്സിന് നല്‍കിയ വിവര പ്രകാരം മുഹമ്മദ് സഈദ് അല്‍ഷമ്രാനി എന്നാണ് അക്രമിയുടെ പേര്. അക്രമത്തെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്.
അതേ സമയം അക്രമിയെ പറ്റിയുള്ള വിവരങ്ങള്‍ എഫ്.ബി.ഐ ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടത്തുകയാണെന്നും ഇത് ഭീകരാക്രമണം ആണോ എന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നുമാണ് എഫ്.ബി.ഐ പറയുന്നത്.