ഐ.സി.സിയുടെ തകര്‍പ്പന്‍ നേട്ടത്തില്‍ പാകിസ്ഥാന്‍ താരം; മുന്നിലുള്ളത് ജെയ്‌സ്വാള്‍ മാത്രം!
Sports News
ഐ.സി.സിയുടെ തകര്‍പ്പന്‍ നേട്ടത്തില്‍ പാകിസ്ഥാന്‍ താരം; മുന്നിലുള്ളത് ജെയ്‌സ്വാള്‍ മാത്രം!
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 23rd August 2024, 10:40 pm

ബംഗ്ലാദേശും പാകിസ്ഥാനും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരത്തിലെ ആദ്യ ഇന്നിങ്സ് റാവല്‍പിണ്ടിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ ഇന്നിങ്‌സില്‍ പാകിസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 448 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ടീമിന് വേണ്ടി മധ്യനിര ബാറ്റര്‍ സൗദ് ഷക്കീല്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 261 പന്തില്‍ ഒമ്പത് ബൗണ്ടറികള്‍ ഉള്‍പ്പെടെ 141 റണ്‍സാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

54.1 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ ഷക്കീല്‍ ഐ.സി.സിയുടെ തകര്‍പ്പന്‍ നേട്ടമാണ് സ്വന്തമാക്കിയത്. ടെസ്റ്റിലെ മിനിമം 10 ഇന്നിങ്‌സില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ആവറേജ് സ്വന്തമാക്കാനാണ് താരത്തിന് സാധിച്ചത്. 65.17 എന്ന ആവറേജാണ് താരത്തിന് ഉള്ളത്. ഈ നേട്ടത്തില്‍ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ യശസ്വി ജെയ്‌സ്വാളാണ് മുന്നില്‍. 68.53 എന്ന മിന്നും ആവറേജാണ് താരം സ്വന്തമാക്കിയത്.

ടെസ്റ്റില്‍ മിനിമം 10 ഇന്നിങസില്‍ ഏറ്റവും ഉയര്‍ന്ന ആവറേജ് നേടുന്ന താരം, രാജ്യം, ആവറേജ്

യശസ്വി ജെയ്‌സ്വാള്‍ – ഇന്ത്യ – 68.53

സൗദ് ഷക്കീല്‍ – പാകിസ്ഥാന്‍ – 65.17

ഹാരി ബ്രൂക്ക് – ഇംഗ്ലണ്ട് – 59.75

സ്റ്റീവ് സ്മിത് – ഓസ്‌ട്രേലിയ – 56.97

കെയ്ന്‍ വില്ല്യംസണ്‍ – 54.98

റാങ്കിങ്ങില്‍ ഒന്നാമതുള്ള യശസ്വി ടെസ്റ്റില്‍ ഒമ്പത് മത്സരങ്ങളിലെ 16 ഇന്നിങ്‌സില്‍ നിന്ന് 1028 റണ്‍സ് ആണ് അടിച്ചെടുത്തത്. അതില്‍ 214 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരം സ്വന്തമാക്കിയിട്ടുണ്ട്. രണ്ട് ഇരട്ട സെഞ്ച്വറികള്‍ ഉള്‍പ്പെടെ ഇന്ത്യക്കുവേണ്ടി മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. 70.7 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും യശസ്വിക്കുണ്ട്

 

Content Highlight: Saud Shakeel In Record Achievement