| Wednesday, 21st August 2024, 6:38 pm

ബംഗ്ലാദേശിനെതിരെ വമ്പന്‍ റെക്കോഡുമായി പാകിസ്ഥാന്റെ ഇടിമിന്നല്‍

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം റാവല്‍പിണ്ടിയില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് നിലവില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സാണ് നേടിയത്.

ഓപ്പണര്‍ അബ്ദുള്ള ഷെഫീഖിനെയാണ് പാകിസ്ഥാന് ആദ്യം നഷ്ടമായത്. ഹസന്‍ മുഹമ്മദിന്റെ പന്തില്‍ സാക്കിര്‍ ഹസനാണ് താരത്തെ കയ്യിലാക്കിയത്. ശേഷം ഇറങ്ങിയ ക്യാപ്റ്റന്‍ ഷാന്‍ മഷൂദ് ആറ് റണ്‍സിനാണ് പുറത്തായത്. ശരീഫുല്‍ ഇസ്‌ലാമിന്റെ പന്തില്‍ ലിട്ടന്‍ ദാസിന്റെ കയ്യില്‍ ആവുകയായിരുന്നു താരം.

ഏറെ പ്രതീക്ഷ നല്‍കിയ ബാബര്‍ അസം പൂജ്യം റണ്‍സിനും പുറത്തായതോടെ ടീം ബാറ്റിങ്ങില്‍ പരുങ്ങുകയായിരുന്നു. ഷൊരീഫുള്‍ ഇസ്‌ലാമിനാണ് താരത്തിന്റെ വിക്കറ്റ്. 90 പന്തില്‍ ഒരു സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 56 റണ്‍സ് നേടിയ ഓപ്പണര്‍ സൈം അയൂബ് അര്‍ധ സെഞ്ച്വറി നേടിയാണ് പുറത്തായത്. ഹസന്‍ മുഹമ്മദിനാണ് താരത്തിന്റെ വിക്കറ്റ്.

നിലവില്‍ ക്രീസില്‍ തുടരുന്നത് സൗദ് ഷക്കീലും മുഹമ്മദ് റിസ്വാനുമാണ്. ഷക്കീല്‍ 54 പന്തില്‍ നാല് ഫോര്‍ ഉള്‍പ്പെടെ 42 റണ്‍സ് നേടിയാണ് ക്രീസില്‍ തുടരുന്നത്. ഇതിനെല്ലാം പുറമെ ഒരു തകര്‍പ്പന്‍ റെക്കോഡാണ് പാകിസ്ഥാന്റെ സൗദ് ഷക്കീല്‍ നേടിയത്. പാകിസ്ഥാന് വേണ്ടി ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമാകാനാണ് ഷക്കീലിന് സാധിച്ചത്.

പാകിസ്ഥാന് വേണ്ടി ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരം, ഇന്നിങ്‌സ്

സൗദ് ഷക്കീല്‍ – 20 ഇന്നിങ്‌സ്

സയീദ് അഹമ്മദ് – 20 ഇന്നിങ്‌സ്

സാധിഖ് മുഹമ്മദ് – 22 ഇന്നിങ്‌സ്

ജാവേദ് മിന്‍ദാദ് – 23 ഇന്നിങ്‌സ്

പാകിസ്ഥാന്‍ സ്‌ക്വാഡ്: അബ്ദുള്ള ഷഫീഖ്, സൈം അയൂബ്, ഷാന്‍ മഷൂദ് (ക്യപ്റ്റ്‌റന്‍), ബാബര്‍ അസം, സൗദ് ഷക്കീല്‍, മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), സല്‍മാന്‍ അലി ആഘ, ഷഹീന്‍ അഫ്രീദി, നസീം ഷാ, ഖുറാം ഷെഹസാദ്, മുഹമ്മദ് അലി

Content highlight: Saud  Shakeel In Great Record Achievement For Pakistan

We use cookies to give you the best possible experience. Learn more