മമ്മൂട്ടിക്കൊപ്പമുള്ള തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സൗബിന്‍ ഷാഹിര്‍. അഭിനയിക്കുമ്പോള്‍ പലതരത്തിലുള്ള ഉപദേശങ്ങള്‍ മമ്മൂട്ടി നല്‍കാറുണ്ടെന്നും അദ്ദേഹത്തില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും സൗബിന്‍ പറഞ്ഞു.
മലയാളത്തില്‍ പ്രാദേശിക ഭാഷ മമ്മൂട്ടിയെ പോലെ കൈകാര്യം ചെയ്യുന്ന ഒരാള്‍ മലയാളത്തില്‍ ഇല്ലെന്നും ചെറിയ സ്ഥലത്തെ ഭാഷയാണെങ്കില്‍ പോലും അദ്ദേഹം നന്നായി കൈകാര്യം ചെയ്യുമെന്നും മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സൗബിന്‍ പറഞ്ഞു.
‘അഭിനയത്തിന്റെ കാര്യത്തില്‍ മമ്മൂക്ക പലകാര്യങ്ങളും പറഞ്ഞ് തരാറുണ്ട്. അഭിനയിക്കുമ്പോള്‍ നമ്മളുടെ സംസാരരീതിയൊക്കെ അദ്ദേഹം ശ്രദ്ധിക്കും. നീ ഇത്രയും നീട്ടി പറയേണ്ട എന്നൊക്കെ അദ്ദേഹം പറഞ്ഞ് തരാറുണ്ട്. അങ്ങനെ നോക്കരുത് ഇങ്ങനെ നോക്കരുത് തുടങ്ങി ഒരുപാട് നല്ലകാര്യങ്ങള്‍ അദ്ദേഹം പറഞ്ഞുതരാറുണ്ട്.
അതിന്റെ വ്യത്യാസങ്ങളൊക്കെ നമുക്ക് അടുത്ത സിനിമയില്‍ മനസിലാകും. ഓരോ സിനിമ കഴിയുമ്പോഴും ഞാന്‍ മമ്മൂക്കയോട് സംസാരിക്കാറുണ്ട്. അദ്ദേഹത്തില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. പിന്നെ മലയാളത്തില്‍ മമ്മൂക്ക സ്ലാങ് പിടിക്കുന്നപോലെ വേറെ ഒരാളും ചെയ്യില്ല. ഒരു കുഞ്ഞ് സ്ഥലത്തിന്റെ സ്ലാങ്ങാണെങ്കില്‍ പോലും മമ്മൂക്ക പറയുന്നതുപോലെ വേറെ ആരും പറയില്ല.
കൊച്ചിയില്‍ തന്നെ ഒരു മൂന്നാല് ടൈപ്പ് കൊച്ചി ഭാഷയുണ്ട്. അതെല്ലാം തന്നെ മമ്മൂക്ക പറഞ്ഞ് കഴിഞ്ഞു. നമ്മളൊക്കെ ഇപ്പോഴും ഒരു കൊച്ചിയും പിടിച്ചുകൊണ്ടിരിക്കുകയാണ്,’ സൗബിന്‍ ഷാഹിര്‍