ന്യൂദല്‍ഹി: ദല്‍ഹിയില്‍ ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്‌നിന് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ രാജ്യത്തെ ഭരണസിരാകേന്ദ്രത്തില്‍ ആശങ്ക.
ജൂണ്‍ 14 ന് സത്യേന്ദ്ര ജെയ്ന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ലെഫ്. ഗവര്‍ണര്‍ അനില്‍ ബൈജാല്‍, ആഭ്യന്തരസെക്രട്ടറി അജയ് ഭല്ല, ആരോഗ്യ സെക്രട്ടറി പ്രീതി സുദന്‍, ദല്‍ഹി ചീഫ് സെക്രട്ടറി വിജയ് കുമാര്‍ ദേവ് എന്നിവര്‍ക്കൊപ്പം ദല്‍ഹിയിലെ കൊവിഡ് അവലോകനയോഗത്തില്‍ പങ്കെടുത്തിരുന്നു.
ജൂണ്‍ 15 നാണ് സത്യേന്ദ്ര ജെയ്‌നിനെ കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. സത്യേന്ദ്ര ജെയ്‌നിന് രോഗം സ്ഥിരീകരിച്ചതോടെ അദ്ദേഹത്തിനൊപ്പം യോഗത്തില്‍ പങ്കെടുത്തവര്‍ നിരീക്ഷണത്തില്‍ കഴിയേണ്ടിവരും.
അതേസമയം ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ജൂണ്‍ 16 ന് രാത്രി അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച ഉന്നതമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുത്തതും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.
ചൊവ്വാഴ്ച രാത്രി 10 മണിയോടെ ചേര്‍ന്ന യോഗത്തില്‍ മോദിയ്ക്കും ഷായ്ക്കും പുറമെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍, ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ എന്നിവര്‍ പങ്കെടുത്തിരുന്നതായി എന്‍.ഡി.ടി.വി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ