ന്യൂദല്‍ഹി: ദല്‍ഹിയില്‍ ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്‌നിന് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ രാജ്യത്തെ ഭരണസിരാകേന്ദ്രത്തില്‍ ആശങ്ക.
ജൂണ്‍ 14 ന് സത്യേന്ദ്ര ജെയ്ന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ലെഫ്. ഗവര്‍ണര്‍ അനില്‍ ബൈജാല്‍, ആഭ്യന്തരസെക്രട്ടറി അജയ് ഭല്ല, ആരോഗ്യ സെക്രട്ടറി പ്രീതി സുദന്‍, ദല്‍ഹി ചീഫ് സെക്രട്ടറി വിജയ് കുമാര്‍ ദേവ് എന്നിവര്‍ക്കൊപ്പം ദല്‍ഹിയിലെ കൊവിഡ് അവലോകനയോഗത്തില്‍ പങ്കെടുത്തിരുന്നു.
Due to high grade fever and a sudden drop of my oxygen levels last night I have been admitted to RGSSH. Will keep everyone updated
— Satyendar Jain (@SatyendarJain) June 16, 2020
ജൂണ്‍ 15 നാണ് സത്യേന്ദ്ര ജെയ്‌നിനെ കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. സത്യേന്ദ്ര ജെയ്‌നിന് രോഗം സ്ഥിരീകരിച്ചതോടെ അദ്ദേഹത്തിനൊപ്പം യോഗത്തില്‍ പങ്കെടുത്തവര്‍ നിരീക്ഷണത്തില്‍ കഴിയേണ്ടിവരും.