ഒരു ദിവസം കൊണ്ട് സത്യാഗ്രഹ വാരിയത് 11.21 കോടി
Movie Day
ഒരു ദിവസം കൊണ്ട് സത്യാഗ്രഹ വാരിയത് 11.21 കോടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st September 2013, 12:46 am

[]പ്രകാശ് ജായുടെ സാമൂഹിക-രാഷ്ട്രീയ ത്രില്ലര്‍ സത്യാഗ്രഹ ആദ്യ ദിവസം തിയേറ്ററില്‍ നിന്ന് വാരിക്കൂട്ടിയത് 11.21 കോടി. സംവിദായകന്റെ ഇത് വരെ പുറത്തിറങ്ങിയ സിനിമകളില്‍ ഒരൊറ്റ ദിവസം ഏറ്റവും കൂടുതല്‍ പണം വാരിയ സിനിമയെന്ന റെക്കോര്‍ഡ് ഇനി സത്യഗ്രഹയ്ക്ക്.[]

2400ഓളം ഷോകളാണ് വിവിധ തിയേറ്ററുകളില്‍ സത്യാഗ്രഹ ആദ്യ ദിവസം നടത്തിയത്. 50 കോടിയോളം മുതല്‍ മുടക്കുള്ള സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് വിമര്‍ശകരുടെയും കാണികളുടെയും കയ്യില്‍ നിന്നും ലഭിച്ചത്.

അമിതാഭ് ഭച്ചന്‍, അജയ് ദേവ ഗണ്‍, കരീന കപൂര്‍, അര്‍്ജജുന്‍ രാംപാല്‍, മനോജ് വാജ്‌പേയി തുടങ്ങി ഒരു വന്‍ താരനിര തന്നെ സിനിമയില്‍ അണിനിരക്കുന്നുണ്ട്. അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ച സിനിമയാണ് സത്യാഗ്രഹ.

രാഷ്ട്രീയ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന ബോളിവുഡിലെ പ്രധാന സംവിധായകനാണ് പ്രകാശ് ജാ. സംവരണത്തെക്കുറിച്ചുള്ള അരക്ഷണ്‍, നക്‌സല്‍ രാഷ്ട്രീയം പറയുന്ന കുരുക്ഷേത്ര എന്നിവയും പ്രകാശ് ജാ ചിത്രങ്ങളാണ്.

പ്രകാശ് ജായും യു.ടി.വിയും ചേര്‍ന്നാണ് സത്യാഗ്രഹ നിര്‍മ്മിച്ചിരിക്കുന്നത്. നേരത്തെ സ്വാതന്ത്ര്യദിനത്തില്‍ പുറത്തിറങ്ങുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പിന്നീട് ആഗസ്ത് 30ലേക്ക മാറ്റുകയായിരുന്നു.